ആലപ്പുഴ: സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവർ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഒൻപതു വർഷത്തിനിടെ 16,867 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയത്.
60 വയസ്സിനു മുകളിലുള്ളവർക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ൽ 475 പേർ മാത്രമാണ് ചികിത്സതേടിയത്. എന്നാൽ, കഴിഞ്ഞവർഷം 3,112 പേർ ചികിത്സതേടി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ചികിത്സയ്ക്കായി എത്തുന്നതാണ് എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു.
ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണ് മറവിരോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം പൂർണമായി ഭേദമാക്കാനാകില്ല. തീവ്രമാകുന്നതു തടയാൻ കഴിയും. സർക്കാർ ആശുപത്രികളിൽ സൗജന്യ രോഗനിർണയവും ചികിത്സയും തുടർപരിചരണവുമുണ്ട്.
2016 മുതൽ 2025 വരെയുള്ള രോഗികളുടെ എണ്ണംവർഷം എണ്ണം(മാർച്ച് വരെ)
2016-475
2017-1047
2018-1548
2019-1847
2020-1769
2021-2002
2022-2304
2023-2763
2024-3112
2025-574
പ്രധാന ലക്ഷണങ്ങൾ
സമീപകാല സംഭവങ്ങൾ മറക്കുക, പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ എവിടെ വെച്ചെന്ന് ഓർമയില്ലാതാകുക, അടുത്ത ദിവസങ്ങളിൽ കണ്ട ആളുകളെ മറക്കുക, പതിവായി പറയുന്ന പേരുകൾ കിട്ടാതാകുക, കാര്യങ്ങൾ അവതരിപ്പിക്കാൻ ഭാഷയ്ക്ക് ബുദ്ധിമുട്ടുക, വാക്കുകൾ മറന്നുപോകുക, വീട്ടിലേക്കുള്ള വഴി മറക്കുക, രാവും പകലും തിരിച്ചറിയാതാകുക.
എല്ലാ ഓർമ്മക്കുറവും രോഗമല്ല
ദിവസേന കൂടുന്ന ഓർമ്മക്കുറവിനെ മാത്രമാണു ഭയക്കേണ്ടത്. മാനസിക സമ്മർദം, തൈറോയ്‌ഡ് പ്രശ്നം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് മറവി വരാം. ഇത് അൽസ്ഹൈമേഴ്‌സ് അല്ല.
ഡോ. എം.ജെ. സുശാന്ത്
(കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ്‍യുടി, തിരുവനന്തപുരം)
മറവി രോഗം കൂടുതൽ പ്രായമായവരിൽ
: മറവിരോഗം കൂടുതലും പ്രായമായവരിലാണു കാണുന്നത്. എങ്കിലും, യുവാക്കളിൽ മാനസിക സമ്മർദം, ജീവിതശൈലീരോഗങ്ങൾ എന്നിവമൂലം ഉണ്ടാകാം. തലച്ചോർ പ്രവർത്തിക്കുംവിധമുള്ള കാര്യങ്ങൾ ചെയ്യണം. പ്രായമായവരുടെ ഓർമ്മ നിലനിർത്താൻ സംസാരം, മെമ്മറി ഗെയിമുകൾ, വായന തുടങ്ങിയവ പതിവാക്കിയാൽ ഒരുപരിധി വരെ മറവിരോഗത്തെ അകറ്റിനിർത്താം.
ഡോ. ബി. പദ്മകുമാർ
(പ്രിൻസിപ്പൽ, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം)
Content Highlights: Rising Dementia Cases in Kerala: Symptoms & Treatment
Published: 03 May 2025, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented