പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാമാറ്റങ്ങളും ജനനത്തിൽത്തന്നെ പാളിച്ചയുണ്ടാക്കുന്നെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളിൽ 13 ശതമാനവും മാസംതികയാതെ ജനിക്കുന്നെന്നാണ് 2019-22-ലെ ജനസംഖ്യ-ആരോഗ്യ സർവേയുടെ കണക്കുകൾ. നവജാതശിശുക്കളിൽ 17 ശതമാനവും ആവശ്യമായതിലും കുറഞ്ഞ ഭാരത്തിലാണ് ജനിച്ചുവീഴുന്നത്. മലിനീകരണംതന്നെയാണ് ഇതിനുപിന്നിലെ കാരണം. വായുമലിനീകരണം പ്രസവകാലത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതുസംബന്ധിച്ച് ഡൽഹി ഐഐടി, മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ്, ബ്രിട്ടൺ, അയർലൻഡ് എന്നിവിടങ്ങളിലെ ഗവേഷകരും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകളുള്ളത്. ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് പഠനമുള്ളത്.
ഫോസിൽ ഇന്ധനങ്ങളും ബയോമാസും കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന 2.5 മൈക്രോണിനുതാഴെ വ്യാസമുള്ള അതിസൂക്ഷ്മപദാർഥങ്ങളാണ് വായുമലിനീകരണത്തിന് പ്രധാന കാരണം. കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികളാണ് വായുമലിനീകരണത്തിന്റെ ഇരകളെന്നും പഠനത്തിൽ പറയുന്നു. ഈ സൂക്ഷ്മകണങ്ങളുമായി ഗർഭകാലത്ത് കൂടുതൽ സന്പർക്കത്തിൽ വരുന്നവരിൽ 70 ശതമാനം പേർ മാസംതികയാതെ പ്രസവിക്കുന്നു. 40 ശതമാനം നവജാതശിശുക്കളിൽ ഭാരക്കുറവുണ്ടാകുമെന്നും പഠനം പറയുന്നു. സൂക്ഷ്മകണങ്ങൾ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് കണ്ടെത്തൽ.
സൂക്ഷ്മകണികകൾകൊണ്ടുള്ള മലിനീകരണം
കൂടുതൽ: ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, പഞ്ചാബ്, ഹരിയാണ
മാസം തികയാതെയുള്ള ജനനം
കൂടുതൽ: ഹിമാചൽപ്രദേശ് (39 ശതമാനം), ഉത്തരാഖണ്ഡ് (27), രാജസ്ഥാൻ (18), ഡൽഹി (17)
കുറവ്: മിസോറം, മണിപ്പുർ, ത്രിപുര
Content Highlights: Air Pollution Linked to Low Birth Weight and Preterm Births in India
Published: 06 Jul 2025, 07:54 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented