മ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നും ഹൃദ്രോഗം തന്നെ. ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ്റെ റിപ്പോർട്ട് പ്രകാരം 2020-ൽ 30 നും 60 നും ഇടയിൽ പ്രായമുള്ള 19,238 പേർ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. 18 നും 30 നും ഇടയിൽ പ്രായമുള്ള 2,541 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

To advertise here,

ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കാർഡിയോളജിസ്റ്റ് ഡോ. ദിനേഷ് രാജ്. ഹൃദയാഘാതം എന്ന് പറയുമ്പോൾ പലരും കരുതുന്നത് നെഞ്ചിൽ കൈവെച്ച് ഒരാൾ തളർന്നുവീഴുന്നതാണ്. എന്നാൽ, യഥാർഥ ജീവിതത്തിൽ എപ്പോഴും ഇത് ഇങ്ങനെ സംഭവിക്കണമെന്നില്ല. പല ആളുകളും രോഗലക്ഷണങ്ങളെപ്പോലും ശ്രദ്ധിക്കാറില്ലെന്നും ഡോക്ടർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ആദ്യലക്ഷണങ്ങൾ

  • നെഞ്ചിലെ അസ്വസ്ഥത.
  • നെഞ്ചിൽ ഞെരുക്കം അനുഭവപ്പെടുന്നത്.
  • നെഞ്ചിന്റെ മധ്യഭാഗത്ത് നേരിയ വേദന.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എപ്പോഴും നെഞ്ചിൽ തന്നെ പ്രകടമാകണമെന്നില്ലെന്ന് ഡോക്ടർ പറയുന്നു. ആദ്യ ലക്ഷണങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്.

  • ഇടത് കൈയ്യിലെ വേദന.
  • താടിയിലും കഴിത്തിലും വേദന അനുഭവപ്പെടുന്നത്. പലപ്പോഴും ഈ ലക്ഷണം പല്ലുവേദന മൂലമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
  • തോളെല്ലുകൾക്കിടയിൽ വേദന.

മറ്റ് ലക്ഷണങ്ങൾ

  • അമിതമായ ക്ഷീണം
  • ശാരീരിക അധ്വാനം ഇല്ലാതെ ശ്വാസതടസ്സം.
  • ഓക്കാനം അല്ലെങ്കിൽ തണുത്ത വിയർപ്പ്.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)