കൊച്ചി : ഡെങ്കിപ്പനിയോടൊപ്പം എച്ച് വൺ എൻ വണ്ണും എലിപ്പനിയും എച്ച് ത്രീ എൻ ടുവും മറ്റു പകർച്ചവ്യാധികളും ജില്ലയിൽ പടരുന്നു.
ഡെങ്കിപ്പനി പിടിമുറുക്കിയ എറണാകുളം ജില്ലയിൽ എച്ച് വൺ എൻ വൺ മരണവും റിപ്പോർട്ട് ചെയ്തു. 83 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിയുടെ മരണമാണ് എച്ച് വൺ എൻ വൺ മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 25-ന് നെഞ്ചുവേദനയെ തുടർന്ന് ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവർക്ക് ഐ.സി.യു.വിലായിരിക്കെയാണ് പനി ബാധിച്ചത്. 31-ന് മരിച്ച ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് മരണം എച്ച് വൺ എൻ വൺ മൂലമാണെന്ന് സ്ഥിരീകരിച്ചത്.
15 ദിവസത്തിനുള്ളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത് 12 പേർക്കാണ്. വ്യാഴാഴ്ച നെട്ടൂർ സ്വദേശിക്ക് എച്ച് ത്രീ എൻ ടുവും സ്ഥിരീകരിച്ചിട്ടുണ്ട്. പിഴല, ചേരാനല്ലൂർ സ്വദേശികളായ മൂന്നു പേർക്കാണ് വ്യാഴാഴ്ച എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സമീപ പ്രദേശങ്ങൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ഇതുവരെ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നും കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു.
കാലടി : കാലടി, ശ്രീമൂലനഗരം, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തുകളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി ആറു പേർക്കാണ് രോഗമുള്ളത്. രോഗികളുമായി അടുത്തിടപഴകിയവരോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ നസീമ നജീബ് അറിയിച്ചു. ഇത്തരക്കാർക്ക് പ്രതിരോധ മരുന്നുകളും നൽകി. കാലടി പഞ്ചായത്തിൽ രണ്ട്, നാല്, അഞ്ച് വാർഡുകളിലാണ് രോഗികളുള്ളത്. ശ്രീമൂലനഗരം പഞ്ചായത്തിൽ ചൊവ്വരയിലാണ് സ്ഥിരീകരിച്ചത്. മലയാറ്റൂരിലും ഒരാളിൽ രോഗം കണ്ടെത്തി.
വെസ്റ്റ് നൈൽ പനി മരണം: ആശയക്കുഴപ്പത്തിൽ ആരോഗ്യവകുപ്പ്
കൊച്ചി : മെഡിക്കൽ കോളേജിൽ ജൂൺ 11-ന് മരിച്ച കുമ്പളങ്ങി സ്വദേശിയുടെ പി.സി.ആർ. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മരണ കാരണം വെസ്റ്റ് നൈൽ വൈറസ് പനിയാണെന്ന് ഉറപ്പിക്കാനാവാതെ ആരോഗ്യവകുപ്പ്. ഐ.ജി.എം. ആന്റിബോഡി പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരുന്ന കുമ്പളങ്ങി സ്വദേശിക്ക് പി.സി.ആർ. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് മരണ കാരണത്തിൽ ആഴയക്കുഴപ്പം. മരണ കാരണം ഡെങ്കിപ്പനിയാകാനും സാധ്യതയുണ്ടെന്നാണ് വിവരം. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പി.സി.ആർ. പരിശോധനാ ഫലമാണ് നെഗറ്റീവായത്. ആലപ്പുഴ വൈറോളജി ലാബിൽ തന്നെയാണ് രോഗിയുടെ ഐ.ജി.എം. (ഇമ്മ്യൂണോ ഗ്ലോബുലിൻ എം.) ആന്റിബോഡി പരിശോധനയും നടത്തിയത്.
രോഗ ലക്ഷണങ്ങളുടെയും ആന്റിബോഡി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ രോഗി മരിച്ചത് വെസ്റ്റ് നൈൽ വൈറസ് പനി മൂലമാണെന്നാണ് ആദ്യം സ്ഥിരീകരിച്ചിരുന്നത്.
എന്താണ് എച്ച്1 എന്‍1 ?
ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍ പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍- വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാല്‍ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
Content Highlights: H1N1 virus spreads in Ernakulam
Published: 16 Jun 2023, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented