യുവാക്കൾക്കിടയിൽ ഗ്യാസ്ട്രിക് കാൻസറിനുള്ള സാധ്യത ചൂണ്ടിക്കാട്ടി പഠനം. നേച്വർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 2008-നും 2017-നും ഇടയിൽ ജനിച്ചവരിൽ ഗ്യാസ്ട്രിക് കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയത്. ആഗോളതലത്തിൽ ഒന്നരക്കോടിയിലേറെ പേർക്ക് അവരുടെ ജീവിതകാലയവിൽ ഗ്യാസ്ട്രിക് കാൻസർ സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ചൈനയ്ക്ക് തൊട്ടുപിന്നാലെ ഇന്ത്യയിലാണ് ഗ്യാസ്ട്രിക് കാൻസർ കേസുകൾ വർധിക്കുകയെന്നും പഠനത്തിലുണ്ട്.
അമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും പിന്നാലെ ഗ്യാസ്ട്രിക് കാൻസർ കേസുകളുടെ മൂന്നിൽ രണ്ടുഭാഗവും ഏഷ്യയിലായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഐഎആർസി( International Agency for Research on Cancer)യിലേയും ലോകാരോഗ്യസംഘടനയിലേയും ഗവേഷകരാണ് പഠനം നടത്തിയത്. 185 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. മേൽപ്പറഞ്ഞ പ്രായത്തിൽ വരുന്ന ഒന്നരക്കോടിയിലേറെ ജനങ്ങളിൽ അവരുടെ ജീവിതകാലയളവിൽ ഗ്യാസ്ട്രിക് കാൻസർ വന്നേക്കാമെന്നും അതിൽ 76ശതമാനവും വയറിലെ സാധാരണ ബാക്ടീരിയയായ H. pylori(Helicobacter pylori )-യുമായി ബന്ധപ്പെട്ടാണെന്നും പഠനത്തിലുണ്ട്.
ഗ്യാസ്ട്രിക് കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ബാക്ടീരിയൽ അണുബാധയാണെന്ന് പഠനത്തിൽ പറയുന്നു. ഇത് വയറിൽ ദീർഘകാലത്തേക്ക് വീക്കത്തിനും അത് ചികിത്സിക്കപ്പെടാതെയിരിക്കുന്നത് അർബുദത്തിലേക്കും നയിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ അർബുദസംബന്ധമായ മരണങ്ങളിൽ അഞ്ചാംസ്ഥാനത്താണ് ഗ്യാസ്ട്രിക് കാൻസർ. ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതിനാൽ തന്നെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. പ്രാരംഭഘട്ടങ്ങളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ദഹനക്കുറവിന്റേതെന്ന് നിസ്സാരമാക്കുന്നതാണ് പ്രധാന വെല്ലുവിളിയാവുകയെന്ന് വിദഗ്ധർ പറയുന്നു.
കാൻസ്‍ സ്ക്രീനിങ്ങുകൾ ഫലപ്രദമാക്കുകയും H. pylori ബാക്ടീരിയൽ അണുബാധയ്ക്ക് ചികിത്സ വൈകിക്കാതിരിക്കലുമാണ് ഗ്യാസ്ട്രിക് കാൻസർ പ്രതിരോധത്തിൽ പ്രധാനമെന്ന് ഗവേഷകർ പറയുന്നു. നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നതിലൂടെ 75ശതമാനം കേസുകളും ഫലപ്രദമായി ചികിത്സിക്കാവുന്നതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഗ്യാസ്ട്രിക് കാൻസറിന്റെ ലക്ഷണങ്ങൾ
- വിശപ്പില്ലായ്മ, പെട്ടെന്ന് വയറുനിറഞ്ഞതുപോലെ തോന്നുക
- അകാരണമായി ഭാരം കുറയൽ
- സ്ഥിരമായുള്ള ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും
- ഓക്കാനവും ഛർദിയും
- വയറുവേദന, പ്രത്യേകിച്ച് ഭക്ഷണശേഷം
- കടുത്ത ക്ഷീണവും തളർച്ചയും
- മലത്തിലോ ഛർദിയിലോ രക്തത്തിന്റെ അംശം
Content Highlights: New study reveals increased gastric cancer risk among young adults
Published: 09 Jul 2025, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented