മലപ്പുറം: രാജ്യത്ത് പ്രമേഹമുള്ളവരിൽ കാഴ്‌ചവൈകല്യം കൂടുന്നതായി കണക്കുകൾ.
ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ 2024-ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരമാണിത്. 40 വയസ്സിനു മുകളിലുള്ള 42,147 പേരിൽ നടത്തിയ സർവേയിൽ 21.1 ശതമാനം പേർക്ക് കാഴ്‌ചവൈകല്യമുണ്ട്. 2.4 ശതമാനം പേർ പൂർണമായും കാഴ്‌ചയില്ലാത്തവരാണ്.
5689 പേർക്ക് പ്രമേഹമുള്ള വിവരം അറിയാമായിരുന്നു. എന്നാൽ 2221 പേർക്ക് ഈ വിവരം അറിയില്ലായിരുന്നു.
2022-ലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ (എൻഎൽഎം) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏഴുകോടിയോളംപേർക്ക് ഇന്ത്യയിൽ കാഴ്‌ചപ്രശ്‌നങ്ങളുണ്ട്. 49.5 ലക്ഷംപേർക്കാണ് പൂർണാന്ധതയുണ്ടായിരുന്നത്. ഇതിൽ 2.4 ലക്ഷം കുട്ടികളാണ്.
ഇന്ത്യക്കാരുടെ കാഴ്‌ചപ്രശ്‌നത്തിന്റെ പ്രധാന വില്ലൻ തിമിരമാണ്. 66.2 ശതമാനം പേർക്കും തിമിരം കാരണമാണ് കാഴ്‌ചവൈകല്യമുണ്ടാകുന്നത്. നേരത്തേ കണ്ടെത്താൻ കഴിയാത്തതാണ് ഭൂരിഭാഗം കാഴ്‌ചപ്രശ്‌നങ്ങൾക്കും കാരണമെന്ന് പഠനങ്ങളിൽ പറയുന്നു.
2023-ൽ എൻഎൽഎം പ്രസിദ്ധീകരിച്ച പഠനപ്രകാരം റാപിഡ് അസസ്‌മെന്റ് ഓഫ് അവോയ്ഡബിൾ ബ്ലൈൻഡ്‌നസ് (ആർഎഎബി) രീതിയനുസരിച്ചുള്ള സർവേയിൽ 50 വയസ്സുകഴിഞ്ഞ 85,135 പേരിൽ പതിനായിരത്തിൽ 17.1 പേർക്ക് എന്ന കണക്കിൽ കോർണിയൽ ബ്ലൈൻഡ്‌നസ് എന്ന വർണാന്ധതയുണ്ട്. ഇത് ഒഴിവാക്കാവുന്ന കാഴ്‌ചപ്രശ്‌നമായാണ് പരിഗണിക്കുന്നത്.
49 വയസ്സുവരെയുള്ളവരിൽ മോഡറേറ്റ് ഓർ സീവിയർ വിഷൻ ഇംപയർമെന്റ് (എംഎസ്‌വിഐ) പതിനായിരത്തിൽ 35.0 ശതമാനം വരെയാണ്. നേത്രപരിചരണത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയില്ലായ്‌മയും വിദ്യാഭ്യാസമില്ലായ്‌മയുമാണ് പ്രധാന കാരണമായി പറയുന്നത്.
Content Highlights: A Lancet Global Health study reveals a rise in vision impairment among diabetics in India. Cataracts are the leading cause, highlighting the need for early detection and awareness.
Published: 15 Oct 2025, 09:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented