ദഹനപ്രക്രിയ സുഗമമാകുന്നില്ലെന്ന് പരാതിപ്പെടുന്നവർ നിരവധിയുണ്ട്. ആഹാരശീലങ്ങൾ മാത്രമല്ല, ജീവിതശൈലിയും ദഹനം തടസപ്പെടുന്നതിൽ പ്രധാന കാരണമാണ്. ദഹനം സുഗമമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ചില ശീലങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
വേഗത്തിൽ കഴിക്കുന്നത്
സാവധാനം ചവച്ചരയ്ക്കാതെ വേഗത്തിൽ കഴിക്കുന്നത് ദഹനപ്രക്രിയ തകരാറിലാക്കും. തിരക്കിട്ട് കഴിക്കുമ്പോൾ വയറുനിറഞ്ഞതായി തോന്നാതിരിക്കുകയും അതുമൂലം കൂടുതൽ ഭക്ഷണം കഴിച്ച് ആവശ്യത്തിലുമധികം കഴിക്കുകയും ചെയ്യും. ഇത് ദഹനം തടസ്സപ്പെടുത്തും.
രാത്രി വൈകി കഴിക്കുന്നത്
രാത്രി വൈകി ആഹാരം കഴിക്കുന്നതും ദഹനം തടസ്സപ്പെടുത്തും. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വയറുവീർത്തതായി തോന്നുന്നത് ഭക്ഷണം കാരണമല്ല, കഴിക്കുന്ന സമയം മൂലമാണ്. കിടക്കുന്നതിന് തൊട്ടുമുമ്പായി വയറുനിറച്ച് ആഹാരം കഴിക്കുന്നത് ദഹനം പ്രശ്നമാക്കും.
കടുത്ത സമ്മർദം
കുടലും മസ്തിഷ്കവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സമ്മർദം കൂടുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. ഇത് ദഹനം തടസ്സപ്പെടുത്തുകയും ചെയ്യും.
ചവച്ചരയ്ക്കാതെ കഴിക്കുന്നത്
ഭക്ഷണം ചവച്ചരയ്ക്കാതെ പെട്ടെന്ന് കഴിക്കുന്നവരുണ്ട്. ചവച്ചരയ്ക്കാതെ കഴിക്കുന്നത് വയറിന്റെ പ്രവർത്തനം കൂട്ടുകയും ദഹനം ശ്രമകരമാക്കുകയും ചെയ്യും.
കലോറി മാത്രം നോക്കിയാൽപ്പോരാ
പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി നോക്കാറുണ്ട്. എന്നാൽ അവ ദഹനം സുഗമമാക്കുന്നതാണോ എന്ന് നോക്കുകയുമില്ല. കലോറി കുറവാണെന്നുകരുതി അവ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുമെന്ന് കരുതരുതെന്ന് പറയുകയാണ് ഡോ. സൗരഭ് സേഥി. കലോറിയുടെ അളവ് നോക്കുന്നതിനൊപ്പം ദഹനം വേഗത്തിലാക്കുന്നതാണോ എന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറയുന്നു.
Content Highlights: Eating too fast leads to overeating and poor digestion., Late-night meals negatively impact metabolic processes., Chronic stress directly affects gut-brain axis health.,
Published: 13 Apr 2026, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented