മാരത്തൺ ഓടുകയും കൃത്യമായ ജീവിതശൈലി നയിക്കുകയും ചെയ്തിരുന്ന 32-കാരനായ ഒരു സിഇഒയെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിപ്പോർട്ടുകൾ ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ഹൃയസംബന്ധമായ അസുഖങ്ങളോ അപകടസൂചകമായ ജീവിതശൈലിയോ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നതും ഡോക്ടർമാരെ കുഴപ്പിച്ചു. എന്നാൽ, തുടർപരിശോധന നടത്തിയതിൽ നിന്ന് വിദഗ്ധർ കാര്യം പിടികിട്ടി. അദ്ദേഹത്തിന്റെ ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരുന്നു.
ആരോഗ്യകരമായ 17.2 g/dL നും വളരെ മുകളില്‍ 18 g/dL ആയിരുന്നു ഹീമോഗ്ലോബിന്‍. അസാധാരണമാംവിധം ഇദ്ദേഹത്തിന്റെ രക്തം കട്ടിയുള്ളതായി മാറുകയും ചെയ്തിരുന്നു. നിർജ്ജലീകരണത്തിന്റെ സൂചനയായിരുന്നു ഇതെല്ലാം. അതിന്റെ ഫലമായി രക്തം സ്വാഭാവികമായുള്ളതില്നിന്നും കട്ടിയാകുകയും ധമനികളിൽ തടസ്സമുണ്ടാക്കുകയും ചെയ്തതാണ് ഹൃദയാഘാതത്തിന് വഴിവെച്ചത്. ഉടൻ തന്നെ ആവശ്യമായ ചികിത്സ അദ്ദേഹത്തിന് ലഭ്യാമായതിനാൽ മാത്രമാണ് ജീവൻ തിരികെ ലഭിച്ചത്.
ഒരുകാരണവശാലും നാം തള്ളിക്കളയാൻ പാടില്ലാത്ത പ്രശ്നമാണിത്. നിർജ്ജലീകരണം എന്നാൽ ചുണ്ടുകൾ വരണ്ടുണങ്ങുന്നതോ ദാഹം തോന്നുന്നതോ ആയ കാര്യങ്ങൾ മാത്രമല്ല. രക്തയോട്ടം സുഗമമാക്കുന്നതിൽ വെള്ളത്തിന് നിർണായക പങ്കുണ്ട്. ശരീരത്തിനാവശ്യമായ വെള്ളമെത്തിയില്ലെങ്കിൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. കഠിനമായ വ്യായാമം ചെയ്യുമ്പോഴോ, കനത്ത ചൂടേൽക്കുമ്പോഴോ ഇത് ഹൃദയാഘാതത്തിലേക്ക് ഒരുപക്ഷേ നയിച്ചേക്കാം.
കൂടാതെ, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എല്ലായ്പ്പോഴും നമുക്ക് മനസ്സിലാകുംവിധം പ്രകടമായിക്കൊള്ളണമെന്നുമില്ല. അതിനാൽ, ഈ പ്രശ്നം ശ്രദ്ധിക്കാതെ പോകുന്നതിനും സാധ്യത ഏറെയാണ്. കായികക്ഷമതയിൽ പെട്ടെന്നുണ്ടാകുന്ന കുറവ് ഒരുപക്ഷേ നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം. സാധാരണയുണ്ടാകുന്ന പോലെയുള്ളതല്ലാത്ത തലവേദനകൾ, വ്യായാമത്തിനിടയിലോ ശേഷമോ ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ഇരുണ്ട നിറത്തിലുള്ള മൂത്രം എന്നിവയും നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം.
Content Highlights: CEO's Near-Fatal Heart Attack Highlights Hidden Danger of Dehydration
Published: 06 May 2025, 05:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented