മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവ് താലൂക്കിലുള്ള 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല. മുടികൊഴിച്ചിലിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
കഷണ്ടി വൈറസ് എന്നാണ് ഭീതിയോടെ നാട്ടുകാര്‍ ഇതിനെ വിളിച്ചിരുന്നത്. ഏകദേശം 190-ഓളം പേര്‍ക്കാണ് പെട്ടെന്ന് മുടി കൊഴിയാന്‍ തുടങ്ങിയത്. വെള്ളത്തില്‍ അമിതമായ നൈട്രേറ്റിന്റെ അളവായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് തന്നെയാണ് മുടികൊഴിച്ചിലിന് കാരണമെന്നുറപ്പാക്കിയിട്ടില്ല.
വെള്ളത്തിന്റെ സാംപിള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.), ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എ.ഐ.ഐ.എം.എസ്.) എന്നീ സ്ഥാപനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഭോപാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ലബോറട്ടറിയിലും ഡല്‍ഹിയിലെ എയിംസ് ലബോറട്ടറിയിലുമായിരിക്കും സാംപിള്‍ പരിശോധിക്കുക.
Content Highlights: Sudden hair loss affecting 190+ people in 12 villages of Buldhana district, Maharashtra
Published: 19 Jan 2025, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented