പുരുഷന്മാരെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മുടികൊഴിച്ചിലാണ് androgenic alopecia. സാധാരണയായി ഇരുപതുകളുടെ അവസാനത്തിലും 30-കളുടെ തുടക്കത്തിലുമാണ് ഈ പ്രശ്നം വരുന്നത്. മുടി കൊഴിയുക, മുടിയുടെ കട്ടി കുറയുക, കഷണ്ടിയാകുക എന്നിവയാണ് അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.
ഈ വിഷയത്തിൽ ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. വിഷയം പരിഹരിക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകളും വിപണിയിലുണ്ട്. ഇപ്പോഴിതാ, clascoterone എന്ന മരുന്ന് androgenic alopecia പരിഹരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അയർലൻഡിലെ കോസ്മോ ഫാർമസ്യൂട്ടിക്കൽസ് മരുന്നിന്റെ ഫേസ് 3 ട്രയലുകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
1,500 പുരുഷന്മാരെയാണ് ട്രയലിന്റെ ഭാഗമാക്കിയത്. ഇതിൽ ഒരു ഗ്രൂപ്പിനാണ് clascoterone നൽകിയത്. ആദ്യ പരീക്ഷണത്തിൽ മരുന്ന് 539 ശതമാനം ഫലം കാണിച്ചു. മറ്റൊരു പരീക്ഷണത്തിൽ 168 ശതമാനവും. മരുന്ന് സുരക്ഷിതമാണെന്നാണ് മരുന്ന് നിർമാതാക്കളായ കോസ്മോ പറയുന്നത്. അഞ്ച് ശതമാനം clascoterone രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുമെന്നും കമ്പനി അറിയിച്ചു.
2026-ഓടെ മരുന്നിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, androgenic alopecia ചികിത്സിക്കാനുള്ള ആദ്യമരുന്നായി clascoterone മാറും. നേരത്തെ, മുഖക്കുരു പരിഹരിക്കുന്നതിനുള്ള മരുന്ന് എന്ന രീതിയിൽ ഇതേ മരുന്ന് അംഗീകാരം നേടിയിരുന്നു.
Content Highlights: Discover clascoterone, a new drug showing remarkable 500% improvement in hair restoration for male pattern baldness. Learn about its efficacy & safety.
Published: 09 Dec 2025, 11:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented