ആസ്റ്ററും ക്വാളിറ്റി കെയര്‍ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ ഈ സംയുക്ത ശൃംഖലയ്ക്കുകീഴില് കേരളത്തില്‍ 11 ആശുപത്രികളിലായി 4,575 കിടക്കകളാകും.

തിരുവനന്തപുരം: പ്രമുഖ ആശുപത്രിശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ ഈ സംയുക്ത ശൃംഖലയ്ക്കുകീഴിൽ കേരളത്തിൽ 11 ആശുപത്രികളിലായി 4,575 കിടക്കകളാകും.
വരുംവർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾകൂടി കൂട്ടിച്ചേർക്കുന്നതിനായി 1,661 കോടി രൂപയുടെ അധികനിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. തിരുവനന്തപുരത്ത് 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രി ഉടൻ യാഥാർഥ്യമാകും.
കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധത തുടരുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം, അടിസ്ഥാന സൗകര്യവികസനം, സാമൂഹികക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.
Content Highlights: Aster DM Healthcare and Quality Care India merger expansion., Proposed investment of 1,661 crore in Kerala infrastructure., Addition of 1,315 new hospital beds by 2026., New 454-bed Aster hospital project in Thiruvananthapuram., Commitment to healthcare, employment, and social welfare.
Published: 24 Jun 2026, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented