
''ഹിതാഹിതം സുഖം ദുഃഖം ആയുസ്തസ്യ ഹിതാഹിതം
മാനം ച തച്ച യത്രോക്തം ആയുര്‍വേദഃ സ ഉച്യതേ''
ഹിതവും അഹിതവും സുഖവും ദുഃഖവും ആയ ആയുസ്സിന് ഹിതമായത് എന്ത് അഹിതമായത് എന്ത് എന്നും ആയുസ്സിന്റെ പരിമാണത്തെയും കുറിച്ച് വിവരിക്കുന്നതാണ് ആയുര്‍വേദം
ആയുര്‍വേദം എന്ന വാക്ക് രൂപം കൊണ്ടിരിക്കുന്നത് ആയുസ്സ് എന്നും വേദം എന്നും രണ്ടു വാക്കുകളുടെ യോഗത്താലാണ്.
ആയുസ്സ് എന്നാല്‍ ജീവിതദൈര്‍ഘ്യം എന്നു മാത്രമല്ല ആയുര്‍വേദം കണക്കാക്കുന്നത്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ആത്മാവ് എന്നീ ഘടകങ്ങളുടെ പൂര്‍ണമായ, യുക്തമായ കൂടിച്ചേരലിനെയാണ് ആയുസ്സ് വ്യക്തമാക്കുന്നത്. വേദം എന്നത് അറിവിനെ സൂചിപ്പിക്കുന്നു.
ആയുസ്സിന്റെ അറിവാണ് ആയുര്‍വേദം. കേവലം ഒരു ചികിത്സാരീതി എന്നതിനപ്പുറം ആരോഗ്യകരമായ ഒരു ജീവിതശൈലി ആണ് ആയുര്‍വേദം. ആയുര്‍വേദ ശാസ്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി രണ്ട് കാര്യങ്ങള്‍ ഗണിക്കപ്പെടുന്നു.
''സ്വസ്ഥസ്യ സ്വാസ്ഥ്യരക്ഷണം''
അതായത് ആരോഗ്യത്തോടു കൂടിയിരിക്കുന്നവന്റെ ആരോഗ്യത്തെ സംരക്ഷിക്കുക. ഇതിനായി ദിനംതോറും ചെയ്യേണ്ട കാര്യങ്ങള്‍, ഓരോ ഋതുവിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി മാനസികവും സാമൂഹികവും ആത്മീയവുമായ ഘടകങ്ങളെ പ്രതിപാദിക്കുന്നു.
''ആതുരസ്യ രോഗപ്രശമനം''
രോഗിയുടെ രോഗം ശമിക്കുക. ഇതിനായി ശരീരത്തിന്റെ ഘടനാപരവും പ്രവര്‍ത്തനപരവുമായ കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു. അതിനുശേഷം രോഗങ്ങള്‍ക്കുള്ള കാരണങ്ങളെയും ലക്ഷണങ്ങളെയും അവ എങ്ങനെ സംഭവിക്കുന്നു എന്നും വിശദമാക്കുന്നു. അതിനുശേഷം ചികിത്സാ തത്വങ്ങളെയും ഉപകാരപ്രദമായ ഔഷധ യോഗങ്ങളെയും പ്രതിപാദിക്കുന്നു.
ആയുര്‍വേദം എന്നാല്‍ കയ്പ്പുള്ള കഷായങ്ങളോ കുറച്ചു തൈലങ്ങളോ വിദേശികള്‍ താത്പര്യപ്പെടുന്ന പോലെ തിരുമ്മലുകളോ അല്ല. മറിച്ച് പുരുഷാര്‍ഥങ്ങളായ ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിവ നേടാനായി എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്ന് അനുശാസിക്കുന്ന ഒരു മഹത്തായ ശാസ്ത്രമാണ്.
ഡോ. ശ്രീപാര്‍വതി ആര്‍.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്
Content Highlights: what is ayurvedam, ayurvedam, health
Published: 17 Feb 2020, 04:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented