
''നിദ്രായാ മോഹ മൂര്ദ്ധാക്ഷി ഗൗരവാലസ്യ ജൃംഭികാ
അംഗമര്ദശ്ച''
ഉറക്കം എന്ന വേഗത്തെ നിരന്തരമായി തടുക്കുന്നതു കൊണ്ട് തലചുറ്റല്‍, കണ്ണിനും തലയ്ക്കും വേദന, കനം തോന്നുക, ഉത്സാഹക്കുറവ്, ശരീരവേദന മുതലായവ ഉണ്ടാകാം.
നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ ഒരു ചെറിയ രൂപമാണ് മനുഷ്യശരീരം. ജൈവഘടികാരത്തോട് ഇണങ്ങിയാണ് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സൂര്യാസ്തമയത്തോടെ നമ്മുടെ ശരീരകോശങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുകയും സൂര്യന് ഉദിക്കുമ്പോള്‍ അവ ഉണര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ആയതിനാല്‍ തന്നെ സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയ്ക്ക് 6-8 മണിക്കൂര്‍ ഉറങ്ങേണ്ടത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമാണ്. രാത്രി നന്നായി, സുഖമായി ഉറങ്ങിയാല്‍ മാത്രമേ ഉത്സാഹത്തോടു കൂടി രാവിലെ ഉണരാനും ആ ദിവസത്തെ കാര്യങ്ങള്‍ ഉത്സാഹത്തോടെ ചെയ്യാനും സാധിക്കുകയുള്ളൂ.
വീട്ടില്‍ എല്ലാവരും ഉറങ്ങാന്‍ വൈകുന്നത് കൊണ്ട് കുട്ടികളും വൈകി ഉറങ്ങുന്ന സാഹചര്യം മിക്കവാറും വീടുകളില്‍ നിലനില്ക്കുന്നു. ടി.വി. കണ്ടും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിച്ചും ഉറങ്ങാതിരിക്കുന്നത് ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. വളരെ വൈകി (12 മണിക്ക് ശേഷം) ഉറങ്ങുന്നത് അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ജോലി മുതലായ സാഹചര്യങ്ങള്‍ കൊണ്ട് രാത്രി ഉറങ്ങാന്‍ സാധിക്കാത്തവര്‍ ഉറക്കമൊഴിച്ചതിന്റെ പകുതി സമയം പകല്‍ ഉറങ്ങേണ്ടതാണ്.
ചിട്ടയായ, സുഖമായ ഉറക്കം എന്നത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് നോക്കാം.
- ജീവിതശൈലിയും സമയക്രമങ്ങളും രാത്രി 10 മണിയോടു കൂടെ വീട്ടില്‍ എല്ലാവരും ഉറങ്ങുന്ന രീതിയിലേക്ക് ക്രമീകരിക്കുക
- ഉറക്കം കുറയ്ക്കുന്ന രീതിയിലുള്ള പാനീയങ്ങള്‍ രാത്രി ഏഴു മണിക്കു ശേഷം ഒഴിവാക്കുക
- ഉറക്കത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ചിന്തകളെ പ്രാണായാമം, ധ്യാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അകറ്റാന്‍ ശ്രമിക്കുക
ഡോ. ശ്രീപാര്‍വതി ആര്.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്
Content Highlights: ayursookthangal sleeping and ayurvedam
Published: 09 Mar 2020, 02:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented