Photo: Pixabay
''വേഗാന്ന ധാരയേത് വാതവിണ്മൂത്രക്ഷവതൃട്ക്ഷുധാം
നിദ്രാകാസശ്രമശ്വാസജൃംഭാ ശ്രുഛര്‍ദ്ദിരേതസാം''
വേഗങ്ങള്‍ എന്നതുകൊണ്ട് ശരീരത്തിന്റെ ആരോഗ്യകരമായ സ്ഥിതി നിലനിര്‍ത്തുവാനായി ശരീരം സ്വയം ഉണ്ടാക്കുന്ന അഭിവാഞ്ജകള്‍ എന്ന് മനസ്സിലാക്കാം. ഉദാഹരണമായി മൂത്രസഞ്ചിയില്‍ പുറംതള്ളപ്പെടാനുള്ള മൂത്രം നിറയുമ്പോള്‍ മൂത്രമൊഴിക്കണം എന്ന തോന്നല്‍ ശരീരം സൃഷ്ടിക്കുന്നു. മനസ്സിന് വല്ലാതെ സങ്കടം അനുഭവപ്പെടുമ്പോള്‍ കരയണം എന്ന തോന്നല്‍ ഉണ്ടാകുന്നു. കൂടുതലായി പൊടി, തണുപ്പ് ഇവ ഏല്‍ക്കുമ്പോള്‍ തുമ്മല്‍ എന്ന വേഗം ഉണ്ടാകുന്നു.
വേഗങ്ങളെ പിടിച്ചുവെക്കുകയോ ബലം പ്രയോഗിച്ച് പുറപ്പെടുവിക്കുകയോ ചെയ്യരുത്. വിശപ്പ് തോന്നുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് വേഗത്തെ പിടിച്ചുവെക്കുന്നതിനും വിശപ്പില്ലാത്തപ്പോള്‍ ഭക്ഷണം കഴിക്കുന്നത് വേഗത്തെ ബലം പ്രയോഗിച്ച് പുറപ്പെടുവിക്കുന്നതിനും ഉദാഹരണമാണ്. വേഗങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളുടെ സൂചന കൂടിയാണ്. ഇവയെ സാഹചര്യങ്ങള്‍ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ നാം പിടിച്ചുവെക്കുന്നു. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
ഡോ. ശ്രീപാര്‍വതി ആര്‍.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്
Content Highlights: ayursookthangal ayurveda lifestyle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..