
പീനസാക്ഷിശിരോഹൃദ്രുക് മന്യാസ്തംഭാരുചിഭ്രമാ:
സഗുൽമാ ബാഷ്പത:
കരച്ചിൽ എന്ന വേഗത്തെ തടുക്കുന്നതു കൊണ്ട് ജലദോഷം, കണ്ണുവേദന, തലവേദന, നെഞ്ചുവേദന, കഴുത്തിന് പിടുത്തം, രുചിയില്ലായ്മ, തലചുറ്റൽ, ദഹനത്തകരാറുകൾ മുതലായവ ഉണ്ടാകാം.
കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന കണ്ണുനീരിന്റെ ബഹിർഗമനമാണ് കരച്ചിൽ. കണ്ണിനെ രൂക്ഷതയിൽ (dryness) നിന്ന് സംരക്ഷിക്കാൻ കണ്ണുനീരിന്റെ ഒരു പാളി സദാസമയവും കണ്ണിനെ മറച്ചുകൊണ്ട്ഉണ്ടാകും.
ഇതിലുപരിയായി കരച്ചിൽ മനസ്സിലെ സങ്കടങ്ങളെ ഒരു പരിധി വരെ പുറത്തു കളയാനുള്ള ഒരു ഉപാധിയാണ്. എന്നാൽ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ കരയുന്നത് ഒരു ബലഹീനതയായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ കരച്ചിലിനെ ഉള്ളിലൊതുക്കുന്ന പ്രവണത കൂടി വരുന്നു. കരയുന്നതിലൂടെ കുറച്ചെങ്കിലും പുറത്തു പോകുമായിരുന്ന, കുറയുമായിരുന്ന സങ്കടം പിടിച്ചു നിർത്തുന്നത് മാനസികമായി കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതുവഴി മനസ്സിന്റെ താപം മേൽ പറഞ്ഞ ശാരീരിക ബുദ്ധിമുട്ടുകൾക്ക് വഴിവെക്കുന്നു.
സങ്കടമായാലും സന്തോഷമായാലും ഒരേ മനോഭാവത്തോടെ കാണുവാൻ, സ്വീകരിക്കുവാൻ മനസ്സിനെ പരിശീലിപ്പിക്കുക എന്നത് ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടി വരുന്ന ആത്മഹത്യാ നിരക്കുകൾ ഈ അവബോധത്തിന്റെ ആവശ്യകതയെ എടുത്തു കാണിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീപാർവതി ആർ.
അസിസ്റ്റന്റ് പ്രൊഫസർ
പഞ്ചകർമ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠം, വാവന്നൂർ, പാലക്കാട്
Content Highlights:Ayursooktham, Ayurveda, never block crying Open your mind and cry
Published: 24 Jul 2020, 02:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented