

1/51
ലോക്യ ഡാൻസ് ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ശ്രീദേവി നൃത്താലയ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


2/51
തിരുവനന്തപുരം കോർപ്പറേഷൻ കുന്നുകുഴിയിൽ നിർമ്മിച്ച ആധുനിക അറവുശാല ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി എം.ബി.രാജേഷ് അറവുശാല സന്ദർശിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


3/51
"മത്സ്യ ബന്ധന - ആദിവാസി ഗോത്ര സമുദായങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ: നിലനിൽപ്പും അതിജീവനവും" എന്ന പ്രമേയത്തെ ആസ്‌പദമാക്കി കോമൺവെൽത്ത് ലീഗൽ എജുക്കേഷൻ അസോസിയേഷൻ കേരള ലോ അക്കാദമി ലോ കോളേജുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ദ്വിദിന നിയമ വിദ്യാഭ്യാസസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സുപ്രീം കോടതി ജഡ്‌ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്തിനെ മാവേലി വേഷധാരി സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


4/51
"മത്സ്യ ബന്ധന - ആദിവാസി ഗോത്ര സമുദായങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ: നിലനിൽപ്പും അതിജീവനവും" എന്ന പ്രമേയത്തെ ആസ്‌പദമാക്കി കോമൺവെൽത്ത് ലീഗൽ എജുക്കേഷൻ അസോസിയേഷൻ കേരള ലോ അക്കാദമി ലോ കോളേജുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ദ്വിദിന നിയമ വിദ്യാഭ്യാസസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സുപ്രീം കോടതി ജഡ്‌ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്തിനെ പദ്‌മശ്രീ ജേതാവ് ലക്ഷ്‌മിക്കുട്ടിയമ്മ ഈറ കൊണ്ടുള്ള തൊപ്പി അണിയിച്ചപ്പോൾ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ്, കൊച്ചി മെട്രോ റെയിൽ എം.ഡി.ലോക്നാഥ് ബെഹ്റ, പ്രൊഫ.കെ.അനിൽ കുമാർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


5/51
ദേശീയ ലീഗൽ സർവീസസ് അതോറിറ്റി മേഖലാ കോൺഫറൻസ് തിരുവനന്തപുരത്ത് സുപ്രീം കോടതി ജഡ്‌ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്ത് ഉദ്‌ഘാടനം ചെയ്യുന്നു. ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, സുപ്രീം കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് എം.എം.സുന്ദരേശ്, ജസ്റ്റിസ് വിക്രം നാഥ്, അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണി, മന്ത്രി പി.രാജീവ്, ജസ്റ്റിസ് സി.എസ്.ദിയാസ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


6/51
ദേശീയ ലീഗൽ സർവീസസ് അതോറിറ്റി മേഖലാ കോൺഫറൻസ് ഉദ്‌ഘാടനം ചെയ്യാനെത്തിയ സുപ്രീം കോടതി ജഡ്‌ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്തിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ പൊന്നാടയണിയിച്ച് സ്വീകരിച്ചപ്പോൾ. സുപ്രീം കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് എം.എം.സുന്ദരേശ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


7/51
തിരുവനന്തപുരം പേരൂർക്കട ലൂർദ്ഹിൽ ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. ആന്റണി കക്കാപറമ്പിൽ കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


8/51
കോഴിക്കോട് കെ. പി. കേശവമേനോൻ ഹാളിൽ നടന്ന കെ.എം.കെ. വെള്ളയിൽ അനുസ്മരണ സമ്മേളനം എം.പി.അബ്ദുൾ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


9/51
സ്‌കൂൾ പാചകതൊഴിലാളി സംഘടന ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/51
ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല രൂപീകരണ കൺവൻഷൻ എച്ച്എംഎസ് അഖിലേന്ത്യാ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


11/51
ജവാഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി ഡി സി സി ഓഫീസിൽ തീർത്ത പൂക്കളം. ഉദ്ഘാടകൻ മാർട്ടിൻ ജോർജും മറ്റു ഭാരവാഹികളും പൂക്കളത്തിനരികിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


12/51
നെഹ്‌റു ട്രോഫി ജലമേളയുടെ മാസ് ഡ്രിൽ സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദു കാന്ത് മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.എൽ.എ. മാരായ തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, കളക്ടർ അലക്‌സ് വർഗീസ് എന്നിവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


13/51
വിജയ നൃത്തം... നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ വനിതകളുടെ തെക്കനോടി (തറ) വള്ളങ്ങളുടെ മത്സരത്തിൽ ആലപ്പുഴ സായ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ വിജയത്തോടടുത്തപ്പോൾ ഒന്നാം തുഴക്കാരി നൃത്തം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


14/51
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിനിടെ ട്രാക്കിന് സമീപം വെള്ളത്തിലേക്ക് ഇറങ്ങിയ കാണികളെ പോലീസ് കരയ്ക്ക് കയറ്റുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


15/51
തലയിലേറിയ വിജയം... നെഹ്‌റുട്രോഫി നേടിയ വീയപുരം ചുണ്ടന്റെ ക്യാപ്റ്റൻ ബിഫി വർഗീസ് മന്ത്രി പി. പ്രസാദിൽ നിന്ന് സ്വീകരിച്ച നെഹ്‌റു ട്രോഫി തലയിലേറ്റിയപ്പോൾ. കൊടിക്കുന്നിൽ സുരേഷ് എം.പി., പി.പി. ചിത്തരഞ്ജൻ എം.എൽ.എ., എച്ച്. സലാം എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


16/51
ആവേശം അലകളായ്... എഴുപത്തിഒന്നാമത് നെഹ്‌റുട്രോഫി ജലമേളയിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി കുതിക്കുന്നു. തൊട്ടുപിന്നിലായി പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ എന്നിവ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


17/51
നെഹ്‌റു ട്രോഫി വള്ളംകളിയുടെ മത്സരത്തിനിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ് എന്നിവർ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


18/51
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരം കാണാനെത്തിയ ജനക്കൂട്ടം | ഫോട്ടോ: പ്രണവ് / മാതൃഭൂമി


19/51
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ വള്ളത്തിൽ എഴുന്നേറ്റ് നിന്ന് ആഹ്ലാദം പങ്കിടുന്ന തുഴച്ചിലുകാർ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


20/51
കണ്ണൂരിൽ നടത്തിയ കെപിഎസ്ടിഎ വനിതാ കൺവൻഷനും ഓണാഘോഷവും ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/51
കണ്ണൂർ ചെമ്പത്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


22/51
കണ്ണൂർ ചെമ്പത്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മറ്റു വിശിഷ്ടാതിഥികളും മ്യൂസിയം നോക്കിക്കാണുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/51
കൊല്ലം ജില്ലാ പഞ്ചായത്ത് ആശ്രാമം മൈതാനത്ത് തുടങ്ങിയ ഫാം ഫെസ്റ്റിൽ കുര്യോട്ടുമല ഫാമിലെത്തിയ സന്ദർശകർക്ക് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വളർത്തുമൃഗത്തെ പരിചയപ്പെടുത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


24/51
കണ്ണൂർ പ്രസ്സ് ക്ലബ്ബ് ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയും ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രനെയും മാവേലി വേഷമണിഞ്ഞെത്തിയ വല്ലി ടീച്ചർ ശർക്കര ഉപ്പേരി നൽകി സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


25/51
തുഴക്കരുത്തിൽ... നെഹ്‌റു ട്രോഫി നേടിയ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ഹീറ്റ്‌സ് മത്സരത്തിലെ തുഴച്ചിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


26/51
നെഹ്‌റു ട്രോഫി ജലമേളയുടെ മാസ് ഡ്രിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


27/51
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിനിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന യു. പ്രതിഭ എം.എൽ.എ. | ഫോട്ടോ: പ്രണവ് / മാതൃഭൂമി


28/51
പി.പി.ഉമ്മർകോയ ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച പി.പി.ഉമ്മർകോയ അനുസ്മരണ യോഗത്തിൽ യു.കെ.കുമാരൻ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


29/51
കെ പി സി സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൂജപ്പുരയിൽ ഡി സി സി പ്രസിഡൻ്റ് എൻ. ശക്തൻ്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നു. ഷാഫി പറമ്പിൽ എം പി സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


30/51
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫെഡറേഷൻ ഓഫ് സദർ ബസാർ ട്രേഡ്സ് അസോസിയേഷൻ (ഫെസ്റ്റ) ബാനറിൽ സദർ ബസാറിലെ വ്യാപാരികൾ ന്യൂഡൽഹിയിലെ ഖുതുബ് റോഡ് ചൗക്കിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


31/51
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരെ കോൺഗ്രസ് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ബിജെപി മുതിർന്ന നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടു നീങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


32/51
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരെ കോൺഗ്രസ് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ബിജെപി മുതിർന്ന നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


33/51
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ കോൺഗ്രസ് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ബിജെപി മുതിർന്ന നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


34/51
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ കോൺഗ്രസ് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ബിജെപി മുതിർന്ന നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


35/51
ലഹരിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, ചീഫ് സെക്രട്ടറി എ. ജയതിലക്, മന്ത്രി എം.ബി രാജേഷ്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, ഹൈകോർട്ട് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


36/51
കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന ഓവറിൽ ആറ് സിക്സ് അടിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ സൽമാൻ നിസാർ. അവസാന രണ്ട് ഓവറിൽ 11 സിക്സ് നേടിയ സൽമാൻ പുറത്താകാതെ 26 പന്തിൽ 86 റൺസ് നേടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


37/51
കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന ഓവറിൽ ആറ് സിക്സ് അടിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ സൽമാൻ നിസാർ. അവസാന രണ്ട് ഓവറിൽ 11 സിക്സ് നേടിയ സൽമാൻ പുറത്താകാതെ 26 പന്തിൽ 86 റൺസ് നേടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


38/51
കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന ഓവറിൽ ആറ് സിക്സ് അടിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ സൽമാൻ നിസാറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. അവസാന രണ്ട് ഓവറിൽ 11 സിക്സ് നേടിയ സൽമാൻ പുറത്താകാതെ 26 പന്തിൽ 86 റൺസ് നേടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


39/51
ഡിഎച്ച്ക്യൂ കൊല്ലം സിറ്റി എആർ ക്യാമ്പിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന തിരുവാതിരകളി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


40/51
ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫി ജലമേളയുടെ മാസ് ഡ്രിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


41/51
ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫി ജലമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


42/51
കാലിക്കറ്റ് പ്രസ് ക്ലബ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 'മാതൃഭൂമി' ടീം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി


43/51
കണ്ണൂർ പ്രസ്സ് ക്ലബ് ഓണാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


44/51
കനത്ത മഴയിൽ ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫി ജലമേളയിൽ മത്സരങ്ങൾ കാണുന്നവർ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


45/51
ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫി ജലമേളയിൽ ഹീറ്റ്സ് മത്സരങ്ങൾ നടക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


46/51
കനത്ത മഴയിൽ ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫി ജലമേളയിൽ ഹീറ്റ്സ് മത്സരങ്ങൾ കാണുന്നവർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


47/51
കണ്ണൂർ കണ്ണപുരത്ത് സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


48/51
കണ്ണൂർ കണ്ണപുരത്ത് സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


49/51
കണ്ണൂർ കീഴറയിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ അയൽവാസി മാധവിയുടെ വീടിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


50/51
കണ്ണൂർ കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരണപെട്ട ആളുടെ മൃതദേഹം പുറത്തുകൊണ്ടുവരുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


51/51
കാത്തിരുന്നു കിട്ടിയ കാർഡ്: പത്തനംതിട്ട ചെങ്ങറ സമരഭൂമിയിലെ താമസക്കാരായ പൊന്നമ്മയും (ഇടത്ത്) ഓമനയും തങ്ങൾക്കു കിട്ടിയ പുതിയ റേഷൻ കാർഡുമായി. 18 വർഷത്തെ സമരത്തിനുശേഷമാണ് ഇവർക്ക് പുതിയ റേഷൻകാർഡ് കിട്ടുന്നത്. 2007-ൽ നടന്ന സമരത്തിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി കുടിൽകെട്ടി താമസമാക്കിയ 482 കുടുംബങ്ങളാണ് ചെങ്ങറ എസ്റ്റേറ്റിലുള്ളത്. ഇവർക്കുള്ള ഓണക്കിറ്റിന്റെയും പുതിയ റേഷൻ കാർഡിന്റെയും വിതരണം വെള്ളിയാഴ്ച മന്ത്രി ജി.ആർ. അനിലാണ് ഉദ്ഘാടനം ചെയ്തത് | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി
Content Highlights: News in pics Photo Gallery
Published: 30 Aug 2025, 01:28 am IST

Most Commented