കോഴിക്കോട്: ജില്ലയിലെ ചിലയിടങ്ങളിൽ ഉത്‌പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്ന് അതത് കടകളിലെ മിക്സ്‌ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാസിൻ നിറം ചേർക്കാമെങ്കിലും മിക്സ്‌ചറിൽ ചേർക്കാൻ പാടില്ല. അത് അലർജിക്ക് കാരണമാകും.
ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.
വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലെ മിക്‌സറിന്റെ വിൽപ്പനയാണ് നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു.
ടാർട്രാസിന് കൂടുതൽ അലർജി സാധ്യതയുള്ളതിനാൽ പലതരം ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിനുവേണ്ടിയാണ് സാധാരണയായി ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. പൊതുവിൽ മിക്സ്ചർ പലരും കൂടുതലായി കഴിക്കുന്നതിനാൽ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ അറിയിച്ചു.
Content Highlights: tartrazine added mixture sale Food safety department took action
Published: 10 Oct 2024, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented