മനസ്സും വയറും നിറയ്ക്കാനായി റസ്റ്ററൻ്റുകളിൽ പോകുമ്പോൾ വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. എന്നാൽ ഇനി ഈച്ചയുൾപ്പടെയുള്ള പ്രശ്നങ്ങൾ റസ്റ്ററൻ്റുകളിൽ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ പരാതിപ്പെടാൻ ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്താൻ മാത്രം മതിയാകും.
ഭക്ഷ്യസുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ സംവിധാനം നടപ്പാക്കുന്നത് . റെസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരമോ ശുചിത്വമോ സംബന്ധിച്ച പരാതികൾ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.
എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും 'ഫുഡ് സേഫ്റ്റി കണക്ട്' മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച QR കോഡ് ബില്ലിംഗ് കൗണ്ടറുകളിലും ഡൈനിംഗ് ഏരിയകളിലും പ്രദർശിപ്പിക്കണമെന്നാണ് FSSAI- യുടെ നിർദേശം. QR കോഡോ ആപ്പ് ലിങ്കോ റെസ്റ്റോറന്റുകളുടെ വെബ്സൈറ്റുകളിലും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കണം.
ഫുഡ് സേഫ്റ്റി കണക്ട്' പോർട്ടൽ
https://foscos.fssai.gov.in/consumergrievance എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഈ വെബ് ആപ്ലിക്കേഷനിലൂടെയോ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'ഫുഡ് സേഫ്റ്റി കണക്ട്' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തോ പരാതികൾ രജിസ്റ്റർ ചെയ്യാം.ഭക്ഷണത്തിന്റെ ഗുണനിലവാരം, പാക്കേജിങ്, ശുചിത്വം, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ എളുപ്പത്തിലും സുതാര്യമായും രജിസ്റ്റർ ചെയ്യാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. കേടായ ഭക്ഷണം, പ്രാണികളോ ഫംഗസോ ഉള്ള ഭക്ഷണം, തെറ്റായ ലേബലിങ്, വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവയാണ് പരാതികളിൽ ഉൾപ്പെടുത്താവുന്നവ.
Content Highlights: Scan QR codes at restaurants across India to easily report food safety and hygiene concerns
Published: 05 Aug 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented