ഇടുക്കി: വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് രാമക്കല്‍മേട്ടില്‍ തുടക്കമായി. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ കുടുംബശ്രീ സംരംഭകരുടെ രുചികരമായ വിഭവങ്ങള്‍ ലഭ്യമാണ്.
രാമക്കല്‍മേട്ടിലെ കാഴ്ചയുടെ വിസമയത്തിനൊപ്പം വിവിധ കഫേ യൂണിറ്റുകളുടെ തനത് രുചികള്‍ ആസ്വദിക്കാനും കുടുംബശ്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകളാണ് മേളയില്‍ എത്തുന്നത്.
രാവിലെ 10.30-ന് കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥ് ആണ് മേള ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് കെ.ടി. സാലി, ഗ്രാമപഞ്ചായത്ത് അംഗം ലത ഗോപകുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാബി സിദ്ധിഖ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി തോമസ്, കരുണാപുരം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷോളി ജോസ്, ജില്ലാ പ്രൊജക്ട് മാനേജര്‍ ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന് വി.എ. അരുണ്‍, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി ജി. സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Idukki Kudumbashree Food Fest at Ramakkalmedu
Published: 09 Apr 2025, 06:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented