മഹാരാഷ്ട്രയിലെ പുണെയിൽ മായം കലർന്ന 3800 കിലോ മാംഗോ പൾപ്പ് പിടിച്ചെടുത്ത് നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുണെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) പൾപ്പ് പിടിച്ചെടുത്തത്. അംഗീകാരമില്ലാത്ത ഫുഡ് കളറുകളാണ് ഇതിൽ ചേർത്തിരുന്നതെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
എഫ്ഡിഎ ടീം ആദ്യം മാവൽ താലൂക്കിലെ ഊർസെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമാണ യൂണിറ്റിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമായ അംഗീകാരമില്ലാത്ത ഭക്ഷ്യനിറങ്ങളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മാമ്പഴ പൾപ്പ് നിർമിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
ലാബ് പരിശോധനയ്ക്കായി ആറ് സാമ്പിളുകൾ സംഘം ശേഖരിച്ചു. മാമ്പഴ പൾപ്പ്, പച്ച മാങ്ങ, പഞ്ചസാര, പശുവിൻ പാൽ, കടും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുടങ്ങിയ ഉത്പാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന ചേരുവകളുടെ സാമ്പിളുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവിടെ നിന്ന് 3,282 കിലോ മാമ്പഴ പൾപ്പാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതിന് ഏകദേശം 1.61 ലക്ഷം രൂപ വിലമതിക്കും.
പിന്നീട് ഖേഡ് താലൂക്കിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്ന് 558 കിലോ മാമ്പഴ പൾപ്പാണ് പിടിച്ചെടുത്തത്. ഇതോടെ രണ്ട് സ്ഥലങ്ങളിൽ നിന്നുമായി പിടിച്ചെടുത്ത മായം കലർന്ന മാമ്പഴ പൾപ്പ് 3800 കിലോയായി. ഇതിന് ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കും
ഇതിനോടൊപ്പം സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും എഫ്ഡിഎ മുന്നറിയിപ്പ് നൽകി. അസിസ്റ്റന്റ് കമ്മീഷണർ എൻ. ആർ. സർക്കാട്ടെ, കമ്മീഷണർ ശ്രീധർ ദുബെ പാട്ടീൽ എന്നിവരുടെ മേൽനോട്ടത്തിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇൻസ്‌പെക്ടർമാരുടെയും പ്രത്യേക സംഘത്തോടൊപ്പവുമാണ് റെയ്ഡുകൾ നടത്തിയത്.
Content Highlights: Pune FDA seized over 3,800 kg of adulterated mango pulp in 2026., Raids conducted in Maval and Khed talukas uncovered unauthorized food colors.
Published: 16 Apr 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented