ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയായ നമിതയോട് ബിസിനസ് സംബന്ധമായ സംശയങ്ങളും നടിയുടെ കഫേയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍. കൊച്ചിയില്‍ നമിത തുടങ്ങിയ കോഫി ഷോപ്പിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണങ്ങളോട് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്.
എനിക്കൊരു റസ്റ്ററന്റ് തുടങ്ങണം എന്നുണ്ട്, അതൊരു സേഫ് ബിസിനസ് ആണോ? ഒരാള്‍ ചോദിച്ചു. യഥാര്‍ഥത്തില്‍ ഏറ്റവും പ്രയാസവും റിസ്‌ക്കുമുള്ള ബിസിനസുകളിലൊന്നാണ് അതെന്നും അത് ഒരാളുടെ അധ്വാനമല്ല, ഒരുനല്ല ടീമും ഘടനാപരമായ സംവിധാനവും നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതുണ്ടെന്നും നമിത കുറിച്ചു.
അടുക്കളയിലെ കാര്യങ്ങള്‍ മുതല്‍ കസ്റ്റമര്‍ സര്‍വീസ് വരെ, സാമ്പത്തിക കാര്യങ്ങള്‍ എല്ലാം പ്രധാനമാണ്. അവ നല്ലപോലെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന സംതൃപ്തിയും സന്തോഷവുമാണ് എല്ലാം, നമിത എടുത്തുപറഞ്ഞു.
സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ എന്ന തന്റെ സ്ഥാപനത്തെ കുറിച്ച് ഒരൊറ്റ വരിയില്‍ പറയാന്‍ മറ്റൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷമുള്ള ഇടം എന്നാണ് നമിത മറുപടി നല്‍കിയത്.
കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട കഫേ സമ്മര്‍ ടൗണാണെന്നും അവിടുത്തെ അന്തരീക്ഷം ഇഷ്ടമാണെന്നും അറിയിച്ച മറ്റൊരു അഭിപ്രായത്തോടും നമിത പ്രതികരിച്ചു.

സമ്മര്‍ കഫേ വൈകാതെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കും. അതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. ഓരോ അംഗങ്ങളും അവരുടെ ഹൃദയവും കഠിനാധ്വാനവും സമര്‍പ്പിച്ചുകൊണ്ട് നിന്നു. ആളുകള്‍ ഞങ്ങളുടെ ഭക്ഷണവും സ്ഥലവും ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ ഒരുപാട് കൃജ്ഞതയുണ്ട്. ഈ യാത്രയുടെ ഭാഗമായതില്‍ നന്ദി, എന്നായിരുന്നു നടിയുടെ കുറിപ്പ്.
കൊച്ചി പനമ്പള്ളി നഗറിലാണ് നമിതയുടെ സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ സ്ഥിതിചെയ്യുന്നത്. നമിതയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, അനു സിതാര, മിയ എന്നിവര്‍ ചേര്‍ന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്. നടന്‍ മമ്മൂട്ടി കഫേയില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നു.
Content Highlights: Namitha Pramod shares insights on her cafe
Published: 21 Jun 2025, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented