
കോഴിക്കോട്: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ കോഴിക്കോട് കിനാലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച മന്ത്രി കേരളത്തില്‍ നിന്നുള്ള സംരംഭമായ ക്രേസിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഡയറക്ടര്‍മാരായ അലി സിയാന്‍, ഫസീല അസീസ് എന്നിവര്‍ക്കൊപ്പം ഫാക്ടറി സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തന രീതികളെക്കുറിച്ചും നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ചേരുവകകളെക്കുറിച്ചുമെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഫാക്ടറിയിലെ ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഫാക്ടറി സന്ദര്‍ശനത്തിന് ശേഷം മന്ത്രി വിവിധ ബിസ്‌ക്കറ്റുകള്‍ രുചിച്ചു. കൂടുതല്‍ പ്രീമിയം ബിസ്‌ക്കറ്റുകളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നിക്ഷേപ സൗഹൃദ കേരളത്തില്‍ നിക്ഷേപം നടത്തിയതിന് അദ്ദേഹം ക്രേസ് മാനേജ്മെന്റിനെ അഭിനന്ദിച്ചു.
ഡിസംബര്‍ 17-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് കിനാലൂര്‍ കെ.എസ്ഐ.ഡി.സി. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
ജി.സി.സി., ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി. നൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്.
കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മില്‍ക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറോ, ചോക്കോ ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22-ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.
Content Highlights: minister g r anil visits craze biscut factory, food
Published: 26 Dec 2022, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented