നല്ല ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമുള്ള പഴമാണ് ഗോജി ബെറി. നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലുള്ളതല്ല ഈ പഴം. എന്നാല്‍ ഈ വിദേശയിനം പഴത്തിന്റെ ഗുണങ്ങളറിഞ്ഞാല്‍ അത് വാങ്ങാതിരിക്കാന്‍ കഴിയില്ല. ഓണ്‍ലൈൻ ഷോപ്പുകളില്‍ സുലഭമായി ഇവ ലഭ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളാണ് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ പഴത്തിനുള്ളത്.
ചര്‍മ്മ സംരംക്ഷണത്തിന് വളരെ ഉത്തമമാണ് ഈ പഴം. ആന്റി ഏജിംഗ് ഗുണങ്ങളുള്ളവയാണ് ഗോജി ബെറികള്‍. പ്രായം കൂടുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തടയാന്‍ ഇവയ്ക്ക് കഴിയും.കൂടാതെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചുളിവുകളെയും കൊളാജന്‍ തകരാറുകളെയും പരിഹരിക്കാനും ഇവയ്ക്ക് കഴിയും. ഭൂരിഭാഗം സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങളിലെ പ്രധാനഘടകമായ ഫൈറ്റോകെമിക്കല്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ഗോജി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ വീക്കം, ചുളിവുകള്‍ തുടങ്ങിയവയെ തടയാന്‍ ഇവ സഹായിക്കും.
വിഷാദരോഗികള്‍ക്ക് വളരെയേരെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ പഴം. നല്ല ഉറക്കം ലഭിക്കാനും ഉതകണ്ഠ മൂലമുണ്ടാകുന്ന പ്രശ്മങ്ങള്‍ പരിഹരിക്കാനും ഇവ കഴിക്കാം. ഉറക്കമില്ലായ്മ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് ഇതിന്റെ ജ്യൂസ് പതിവായി കുടിക്കാം.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗോജി ബെറികള്‍ പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. വിറ്റാമിനുകളും മിനറലുകളും മറ്റ് പോഷകങ്ങളും ഇതില്‍ ധാരാളമായുണ്ട്. കൂടാതെ അയണും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗോജി ബെറികള്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഗ്ലോക്കോമ പോലെയുള്ളവയെ തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഇവ സഹായിക്കും. പ്രായമായവരും കാഴ്ച മങ്ങുന്നവര്‍ക്കുമെല്ലാം ഗോജി ബെറി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയൊരു പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ ക്രമീകരിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: goji berries,anti ageing,Protects against cancer,healthy skin,glowing skin
Published: 12 Aug 2023, 10:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented