സോഷ്യൽ മീഡിയയിൽ ഒരു ഉരുളക്കിഴങ് റെസിപ്പി വൈറലാവുകയാണ്. ദിവ്യ ശർമ എന്ന ഡോക്ടർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ക്രിസ്പി സ്മാഷ്ഡ് പൊട്ടറ്റോ വെജിറ്റബിൾ ബേക്ക് എന്ന റെസിപ്പിയാണ് 76 മില്യണിലധികം കാഴ്ചക്കാരുമായി വൈറലായിരിക്കുന്നത്.
എന്താണ് ഇതിന്റെ പ്രത്യേകത?
നമ്മുടെ അടുക്കളയിലുള്ള സാധാരണ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പ്രഭാതഭക്ഷണമായോ, ഡിന്നറായോ കഴിക്കാവുന്ന ഈ വിഭവം പ്രോട്ടീനാലും ഫൈബറാലും സമ്പന്നമാണ്.
ആവശ്യമായ സാധനങ്ങൾ:
-
ഉരുളക്കിഴങ്ങ് - 5 എണ്ണം
-
ചീര - ഒരു പിടി (അരിഞ്ഞത്)
-
മഞ്ഞ കാപ്സിക്കം - പകുതി
-
ചെറിയ തക്കാളി- ഒരു പിടി
-
മുട്ട - 3 എണ്ണം
-
പാൽ - 1/2 കപ്പ്
-
ചീസ് - ആവശ്യത്തിന്
-
എണ്ണ, ഉപ്പ്, കുരുമുളക് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
-
ഉരുളക്കിഴങ്ങ് വേവിക്കുക: ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയ ശേഷം വെള്ളം ഊറ്റിക്കളയുക.
-
സ്മാഷ് ചെയ്യുക: ഒരു ബേക്കിങ് ഡിഷിൽ എണ്ണ പുരട്ടി ഉരുളക്കിഴങ്ങ് നിരത്തുക. ഒരു ഗ്ലാസിന്റെ അടിഭാഗമോ ഫോർക്കോ ഉപയോഗിച്ച് ഇവ നന്നായി അമർത്തി പരത്തുക. ഇതിനു മുകളിൽ അല്പം എണ്ണയും ഉപ്പും കുരുമുളകും ചേർക്കുക.
-
പച്ചക്കറികൾ ചേർക്കാം: ഇതിനു മുകളിലായി ബെൽ പെപ്പർ, തക്കാളി എന്നിവ വിതറുക.
-
മുട്ട : ഒരു പാത്രത്തിൽ മുട്ടയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം പച്ചക്കറികൾക്ക് മുകളിലായി ഒഴിക്കുക.
-
ബേക്കിങ്: ഏറ്റവും മുകളിൽ ചീസ് വിതറിയ ശേഷം 200 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിലോ എയർ ഫ്രയറിലോ വെച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
ഉരുളക്കിഴങ്ങിന്റെ ക്രിസ്പി ലെയറും പച്ചക്കറികളുടെയും മുട്ടയുടെയും സോഫ്റ്റ് ഫില്ലിങ്ങും ചേരുമ്പോൾ രുചിയിൽ മുന്നിട്ട് നിൽക്കുന്നു. ഹെൽത്തി ഡയറ്റ് പിന്തുടരുന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.
Content Highlights: Try this trending, healthy, and delicious smashed potato vegetable bake recipe! Easy to make with common ingredients.
Published: 21 Jan 2026, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented