ബോളിവുഡ് താരവും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ട് മണാലിയിൽ  'ദി മൗണ്ടെയ്ൻ സ്റ്റോറി' എന്ന പേരിൽ കഫേ തുറക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 14നാണ് കഫേ പ്രവർത്തനം ആരംഭിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോൾ കോൺ​ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോകിക എക്സ് അക്കൗണ്ടിൽ നിന്നും എത്തിയ ഒരു ആശംസയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

To advertise here,

"നിങ്ങളുടെ പുതിയ 'പ്യുവർ വെജിറ്റേറിയൻ' റെസ്റ്റോറൻ്റിനെക്കുറിച്ച് സന്തോഷമുണ്ട്. എല്ലാ വിനോദസഞ്ചാരികൾക്കും രുചികരമായ ഹിമാചലി വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു!" കോൺഗ്രസ് കേരള ഘടകം എക്സിൽ കുറിച്ചു.

ഇതെന്താ കോൺ​ഗ്രസിന്റെ എക്സ് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാണോ,  ഒരു ഹൈസ്കൂൾ വിദ്യാർഥിയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തോന്നുന്നു, തുടങ്ങി  നിരവധി കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. പോസിറ്റിനെതിരെ നിരവധി വിമർശനവും ഉയർന്നു. 

കഫേയുടെ ഗ്ലിംസ് വിഡിയോ മുമ്പ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.  'ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരുന്നത്.

തടികൊണ്ട് ഫർണിഷിങ് ചെയ്ത ഹോംലി ഹിൽ സ്റ്റൈൽ കഫേയാണ് വീഡിയോയിലുള്ളത്. പരമ്പരാ​ഗത വിഭവങ്ങൾക്കു പുറമെ, പിസ, സാലഡുകൾ, കേക്ക് തുടങ്ങിയവയും കഫേയിൽ ലഭ്യമാകുമെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഭക്ഷണം രുചിച്ചുകൊണ്ട് മലനിരകളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെയിരുന്ന് ആസ്വദിക്കാം.