
ബെംഗളൂരുവിലെ കഫേയിൽ നിന്നുള്ള വിചിത്രമായ ബിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കസ്റ്റമർ ഓർഡർ ചെയ്ത മിന്റ് ലെമണൈഡിൻ്റെ കൂടെ ഗ്യാസ് ക്രൈസിസ് ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കിയതാണ് ബിൽ ശ്രദ്ധനേടാനുള്ള കാരണം. റെഡിറ്റിൽ ഒരാൾ പങ്കുവെച്ച പോസ്റ്റ് ഹറമി പരിൻഡേ എന്ന എക്സ് അക്കൗണ്ടണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് പോസ്റ്റ് കൂടുതൽ ശ്രദ്ധനേടിയത്.
ബെംഗളൂരുവിലെ തിയോ കഫേ എന്ന സ്ഥാപനത്തിന്റേതാണ് വൈറൽ ബില്ല്. ബില്ലിൽ ഒന്നിന് 179 രൂപ നിരക്കിൽ രണ്ട് മിന്റ് ലെമണൈഡുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. ആകെ തുക 358 രൂപയാണെന്ന് കാണാം. ഇതിനോടൊപ്പം നിയമപരമായ 2.5 ശതമാനം വീതം സിജിഎസ്ടിയും എസ്ജിഎസ്ടിയും ചേർത്തിട്ടുണ്ട്. എന്നാൽ ഇവ കൂടാതെയാണ് ഗ്യാസ് പ്രതിസന്ധി ചാർജ്' എന്ന പേരിൽ അഞ്ച് ശതമാനം അധിക തുകയായി 17.01 രൂപ കൂടി ഈടാക്കിയിരിക്കുന്നത്. എല്ലാ ചാർജുകളും കഴിഞ്ഞ് 374 രൂപയാണ് ഉപഭോക്താവ് നൽകേണ്ട തുക.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൽപിജി വിതരണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, നാരങ്ങാവെള്ളത്തിന് എന്തിനാണ് ഗ്യാസ് ചാർജ് ഈടാക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നത് തെറ്റായ വ്യാപാര രീതിയാണെന്നും, ഇതിനെതിരെ അധികൃതർക്ക് പരാതി നൽകണമെന്നും ചിലർ ചൂണ്ടിക്കാട്ടി. 50,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു.-ചിലർ റസ്റ്ററന്റിനെ പിന്തുണച്ചും രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ സ്ഥാപനം പൂട്ടാതിരിക്കാൻ ഇത്തരം ചെറിയ ചാർജുകൾ ഈടാക്കുന്നത് ന്യായമാണെന്നാണ് ചിലരുടെ അഭിപ്രായം.
Content Highlights: Viral bill from Theo Cafe in Bengaluru charging a 5% gas crisis fee.
Published: 16 Mar 2026, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented