ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അത്തിപ്പഴം. പഴുത്ത അത്തിപ്പഴം പോലെ ഉണക്കിയ അത്തിപ്പഴവും ഒരുപോലെ പോഷകസമ്പന്നമാണ്. ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണിത്.
ഫൈബര്‍ നല്ല അളവിലുള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിന്റെ വളരെ നല്ലതാണ് അത്തിപ്പഴം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവ വളരെ നല്ലതാണ്. അത്തിപ്പഴം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറി
ഞ്ഞിരിക്കാം.

To advertise here,

ഉണങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനു മലബന്ധം തടയാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

അത്തിപ്പഴം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. അത്തിപ്പഴത്തില്‍ പൊട്ടാസ്യം വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. അതേ സമയം സോഡിയത്തിന്റെ അളവ് വളരെ കുറവുമാണ്. തന്മൂലം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്. ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന അയണ്‍ അനീമിയ വരാതിരിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഗുണം ചെയ്യും


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)