
മറ്റ് ചേരുവകകളൊന്നും ചേര്‍ക്കാതെ ഫ്രഷ് ആയ ഓറഞ്ചുകൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് ശരീരത്തിലെ നീര്‍ക്കെട്ടുകളെ ഒരു പരിധിവരെ തടയുമെന്ന് പഠനം. നീര്‍വീക്കത്തിനു കാരണമാകുന്ന ഇന്റര്‍ല്യൂകിന്‍ 6 എന്ന ഘടകത്തിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കുന്നതിന് ഓറഞ്ച് ജ്യൂസ് സഹായിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
അഡ്‌വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനപങ്കുവഹിക്കുന്നതായി പഠനത്തില്‍ പറയുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന ബയോആക്ടീവ് സംയുക്തം നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
പഴക്കം ചെന്ന നീര്‍വീക്കം പ്രമേഹം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കു കാരണമാകുമെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
പുതിയ കണ്ടെത്തലില്‍ കൂടുതല്‍ ആഴമേറിയ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഓറഞ്ചു ജ്യൂസുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും ഫ്‌ളോറിഡ ഡിപാര്‍ട്‌മെന്റ് ഓഫ് സിട്രസിലെ ഡയറ്റീഷ്യന്‍ ഗെയ്ല്‍ രാംപെര്‍സോദ് പറഞ്ഞു.
തിങ്ക് ഹെല്‍ത്തി ഗ്രൂപ്പ്, ടഫ് യൂണിവേഴ്‌സിറ്റി, ജോര്‍ജ് മാസണ്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
Content highlights: 100 orange juice can combat chronic inflammation study
Published: 23 Oct 2021, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented