പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിച്ച കേസിൽ റിട്ട. വൈദികൻ അറസ്റ്റിൽ. വെങ്ങോല ഓണംകുളം സ്വദേശി ജോൺ ബോസ്കോ (73) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.

To advertise here,

ഇക്കഴിഞ്ഞ 17-നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളിൽ ഒരാളെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.