പെരുമ്പാവൂർ: രാത്രി ബസിലെ ബാറ്ററി കോപ്പർ വയർ മോഷ്ടിച്ച രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗോൺ സ്വദേശികളായ ചമദുൽ ഇസ്‌ലാം (28), മഹിദുൽ ഇസ്‌ലാം എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പുംപടി സെയ്ന്റ് മേരീസ് പബ്ലിക് സ്‌കൂളിന്റെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 8 ബസുകളിലെ 80,000-ത്തോളം രൂപ വിലമതിക്കുന്ന ബാറ്ററി കോപ്പർ വയർ കട്ട് ചെയ്ത് മോഷ്ടിക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കുറുപ്പംപടി പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരാളെ ആലുവയിൽ നിന്നും മറ്റൊരാളെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയ കോപ്പർ വയർ പെരുമ്പാവൂരിലുള്ള ആക്രി കടയിലാണ് വിൽപ്പന നടത്തിയത്. അവിടെ നിന്ന് എല്ലാ വയറുകളും കണ്ടെടുത്തു. പ്രതികൾ മുൻപും നിരവധി കേസുകളിലെ പ്രതികളാണ്. കുറുപ്പംപടി, പെരുമ്പാവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരേ കേസുകളുണ്ട്. എസ്.ഐ.മാരായ എൽദോ പോൾ, പി.പി. അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇർഷാദ്, അരുൺ കെ. കരുണൻ, സിവിൽ പോലീസ് ഓഫീസർ രജിത്ത് റാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

To advertise here,