
ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചര്‍ച്ചില്‍ നഗരത്തില്‍ അവയുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കാനഡയുടെ പടിഞ്ഞാറന്‍ ഹഡ്സണ്‍ ബേയിലാണ് ഹിമക്കരടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത്. ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പുതിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 2016-ല്‍ 842 ഹിമക്കരടികള്‍ ഉണ്ടായിരുന്ന പ്രദേശത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് (2021) 618 എണ്ണം മാത്രമാണ് ഉള്ളത്. 1980-ല്‍ മേഖലയിലുണ്ടായിരുന്ന ഹിമക്കരടികളുടെ എണ്ണത്തിന്റെ പകുതി മാത്രമാണിത്.
ആര്‍ട്ടിക് മഞ്ഞുപാളികളെയാണ് ഉപജീവനത്തിനായി മേഖലയിലെ ഹിമക്കരടികള്‍ ആശ്രയിക്കുന്നത്. എന്നാല്‍ വര്‍ധിച്ചു വരുന്ന താപനില മഞ്ഞുരുകല്‍ പോലെയുള്ള സംഭവങ്ങളിലേക്ക് നയിച്ചു. പെണ്‍ ഹിമക്കരടികളും കുട്ടി ഹിമക്കരടികളുമാണ് ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം ഏറ്റു വാങ്ങുന്നത്.
ഉപജീവനം, വേട്ടയാടല്‍. പ്രത്യുത്പാദനം എന്നിവയ്ക്കായി ഹിമക്കരടികള്‍ മഞ്ഞുപാളികളെ ആശ്രയിക്കുമ്പോള്‍ വില്ലനാകുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ഹിമക്കരടികളുടെ കുഞ്ഞുങ്ങളെ പോലും മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നുണ്ട്. ഇത് ശുഭസൂചനയല്ലെന്നാണ് കരുതപ്പെടുന്നത്. പലപ്പോഴും ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ കഴിയാത്തതാണ് ഇവയുടെ മരണത്തിലേക്ക് നയിക്കുന്നത്. കുഞ്ഞുങ്ങളെ പോറ്റുന്നതിനും മറ്റുമായി ധാരളം ഊര്‍ജം ചെലവഴിക്കേണ്ടി വരുന്ന പെണ്‍ഹിമക്കരടികള്‍ ഉപജീവനത്തിനായി കടുത്ത പോരാട്ടം നയിക്കേണ്ടി വരുന്നു.
Content Highlights: number of polar bears decrease in western hudson bay
Published: 31 Dec 2022, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented