
വാഷിങ്ടണ്‍: ഒരു മഴക്കാലം കൊണ്ടും അവസാനിക്കാത്ത വരള്‍ച്ച. അത്തരമൊരു അവസ്ഥയാണ് വടക്കന്‍ അമേരിക്ക നേരിട്ടു കൊണ്ടിരിക്കുന്നത്. 1200 വര്‍ഷത്തിനിടെയുണ്ടായ കൊടും വരള്‍ച്ചയാണ് വടക്കന്‍ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശം നേരിടുന്നതെന്നാണ് നിഗമനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനം വരള്‍ച്ചയുടെ ഭീകരതയെ വരച്ചു കാട്ടുന്നതാണ്.
പ്രദേശത്തെ മണ്ണില്‍ ഈര്‍പ്പത്തിന്റെ അസാന്നിധ്യം ഇതിന്റെ തെളിവാണ്. ഒരു മഴക്കാലം വരള്‍ച്ചയെ അതിജീവിക്കാന്‍ മതിയാകാതെ വരുമെന്ന് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2000 ത്തിന് ശേഷം മണ്ണിലെ ഈര്‍പ്പത്തിന്റെ അസാന്നിധ്യം 1990 കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയായി. മനുഷ്യ രാശി മൂലമുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനമാണ് 2000 ത്തിന് ശേഷം പ്രദേശത്തെ മണ്ണുകളില്‍ ഈര്‍പ്പത്തിന്റെ അളവില്‍ 42 ശതമാനം ഇടിവിന് കാരണമായതും. വര്‍ധിച്ചു വരുന്ന ചൂടും വരള്‍ച്ചയ്ക്ക് മറ്റൊരു കാരണമാണ്.
ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ 95 ശതമാനവും വരള്‍ച്ച നേരിടുന്നുവെന്ന് യു.എസ് ഡ്രൗട്ട് മോണിറ്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരള്‍ച്ച മൂലമാണ് വടക്കന്‍ അമേരിക്കയുടെ ഏറ്റവും വലിയ ജലസംഭരണിയായ മീഡ് തടാകത്തില്‍ ജലത്തിന്റെ അളവ് റെക്കോഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റില്‍ കാലിഫോര്‍ണിയന്‍ ഭരണക്കൂടം ജലത്തിന്റെ ഉപയോഗം 15 ശതമാനമായി പരിമിതപ്പെടുത്താന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലത്തേക്കുള്ള പോംവഴി മാത്രമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Content Highlights: north america faces severe drought over 1200 years
Published: 15 Feb 2022, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented