ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും സമ്പന്നയായ സ്ഥാനാർഥിയായി ലീമ റോസ്.

To advertise here,

തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡിയിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിക്കുന്ന ലീമയുടെപേരിൽ 1048 കോടി രൂപയുടെ ആസ്തിയുണ്ട്.

ഭർത്താവ് ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേരിൽ 4,159 കോടി രൂപയുടെയും മകൻ ജോസ് ഡെയിസൺ മാർട്ടിന്റെ പേരിൽ 655 കോടി രൂപയുടെയും ആസ്തിയുണ്ട്.

അണ്ണാ ഡി.എം.കെ.യിൽ ചേരുന്നതിനുമുൻപ് ലിമ റോസ് ഇന്ത്യ ജനനായക കക്ഷി (ഐ.ജെ.കെ.) അംഗമായിരുന്നു.