ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് കൂട്ടത്തോടെ നേതാക്കളെ അടർത്തിയെടുക്കുന്നതിനിടയിൽ ബി.ജെ.പി. നേതാവിന്റെ പുതിയ പ്രസ്താവന രാഷ്ട്രീയവിവാദമാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് താൻ കോൺഗ്രസിൽ പോയതും പിന്നീട് തിരിച്ചെത്തിയതും ആർ.എസ്.എസ്. തന്ത്രപ്രകാരമായിരുന്നുവെന്ന് ബി.ജെ.പി. നേതാവ് രാംകുമാർ ശുക്ല പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോൺഗ്രസിലെത്തിയ ബയ്യാജി എന്നു വിളിക്കുന്ന ശുക്ലയെ മൗവിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരുന്നു. തുടർച്ചയായി രണ്ടുതവണ ജയിച്ച അന്തർസിങ് ദർബാറിനെ മാറ്റിയാണ് ശുക്ലയെ കോൺഗ്രസ് പരീക്ഷിച്ചത്. ഇതോടെ ദർബാർ വിമതനായി മത്സരിച്ചു.
ദർബാർ രണ്ടുതവണ തോൽപ്പിച്ച ബി.ജെ.പി.യുടെ ഉഷ താക്കൂർ ഇതോടെ 34,392 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം കൈയടക്കി. ദർബാർ 68,597 വോട്ടുമായി രണ്ടാംസ്ഥാനത്തെത്തി. ശുക്ലയ്ക്ക് 29,144 വോട്ടേ നേടാനായുള്ളൂ. ഉഷ താക്കൂർ മൂന്നാംതവണയും തോൽക്കുമെന്നുറപ്പായപ്പോൾ ആർ.എസ്.എസ്. തന്ത്രപ്രകാരമാണ് താൻ കളം മാറിയതെന്നും കോൺഗ്രസ് സ്ഥാനാർഥിയായതെന്നുമാണ് ശുക്ല പറയുന്നത്.
തന്നെ കോൺഗ്രസിലേക്ക് അയച്ചത് വി.എച്ച്.പി.യുടെ ഇന്ദോർ വിഭാഗ് സംഘതൻ മന്ത്രി അഭിഷേക് ഉദേനിയയാണെന്നും ശുക്ല വ്യക്തമാക്കി. തോറ്റതിന് പിന്നാലെ ശുക്ല ബി.ജെ.പി.യിൽ തിരികെയെത്തി. സീറ്റ് നൽകാതെ വഞ്ചിച്ച കോൺഗ്രസ് വിട്ട് അനന്ത് സിങ് ദർബാറും ബി.ജെ.പി.യിലെത്തി. അതേസമയം, ശുക്ലയുടെ വാദങ്ങൾ ഉഷ താക്കൂർ തള്ളി.
Content Highlights: BJP leader kicks off huge political storm: ‘RSS sent me to Congress as part of strategy’
Published: 13 Apr 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented