പാർട്ടിക്ക് ഒരു വികസന മോഡലുണ്ട്. ആ മോഡൽ കേരളത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതല്ലാതെ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് ട്വന്റി ട്വന്റിക്ക് വാഗ്ദാനങ്ങൾ നൽകാനില്ലെന്നും എറണാകുളം ലോക്സഭ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർഥി അഡ്വ.ആന്റണി ജൂഡി.  

To advertise here,

കഴിഞ്ഞ പന്ത്രണ്ട് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ട്വൻി ട്വന്റ‍ി. ജനങ്ങൾ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയിരിക്കുന്നത് ജനങ്ങളുടെ പൾസ് അറിഞ്ഞുകൊണ്ടാണ്. ചെറിയൊരു ഗ്രാമ പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന പാർട്ടിയെ എറണാകുളത്തെ ജനങ്ങൾ ഏറ്റെടുത്ത് വളർത്തുകയാണ്. അത് ഇത്തവണ വിജയമായി കാണാമെന്നും ആന്റണി ജൂഡി പറഞ്ഞു.