
ഋഷികേശ് (ഉത്തരാഖണ്ഡ്): തീവ്രവാദികളെ നമ്മുടെ സൈനികര്‍ അവരുടെ മടയില്‍ക്കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ബിജെപി ഭരണത്തിനു കീഴിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി. നയിക്കുന്ന ശക്തമായ കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്കുന്ന ധൈര്യത്തിന്റെയും പിന്തുണയുടെയും ഫലമാണിതെന്നും മോദി പറഞ്ഞു. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശക്തവും സ്ഥിരതയുള്ളതുമായ ഒരു ഭരണസംവിധാനമാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇനിയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണം എന്ന ആവശ്യമാണ് രാജ്യത്തുടനീളം കേള്‍ക്കാന്‍ സാധിക്കുന്നത്. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ ഇവിടേക്ക് നുഴഞ്ഞുകയറിയിരുന്നു, രാജ്യത്ത് തീവ്രവാദം പടര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ഇന്ത്യ ശക്തമായ മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴിലാണ്. തീവ്രവാദികളെ നമ്മുടെ സൈനികര്‍ അവരുടെ മടയില്‍ക്കയറി കൊല്ലുന്നതാണ് കാണാന്‍ കഴിയുന്നതെന്നും മോദി പറഞ്ഞു.
ദുര്‍ബലരായ കോണ്‍ഗ്രസ് സര്‍ക്കാരിന്, അവരുടെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താനുള്ള കഴിവില്ലായിരുന്നു. നല്ല ഒരു റോഡ് പണിയാനോ അവിടേക്ക് സൈന്യത്തെ വിന്യസിക്കാനോ അവര്‍ക്കായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. അതിര്‍ത്തികളില്‍ നല്ല റോഡുകളും ടണലുകളുമൊക്കെ നിര്‍മിക്കപ്പെട്ടു. അതുമാത്രമല്ല, രാജ്യത്തുനിന്ന് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനും തനിക്കായെന്നും അതിന്റെ ദേഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തന്നോടുള്ളതെന്നും മോദി പറഞ്ഞു.
ബ്രഹ്മകമലത്തിന്റെ നാടാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് വോട്ടിങ്മെഷീനിലെ താമര ചിഹ്നത്തില്‍ തന്നെ നിങ്ങളുടെ വിരലുകള്‍ പതിപ്പിക്കണം. ഉത്തരാഘണ്ഡിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവരെ പാടെ ഒഴിവക്കി ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളിലും താമരയ്ക്ക് വോട്ടുനല്‍കി ബി.ജെ.പി. സ്ഥാനാര്‍ഥികളെ തന്നെ വിജയിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Content Highlights: our forces are killing terrorists on their home turf says pm modi in uttarakhand
Published: 11 Apr 2024, 06:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented