ശ്രീനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് അവര്‍ ജനവിധി തേടുക. മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് എതിരാളി. 

To advertise here,

ശ്രീനഗര്‍, ബാരാമുള്ള മണ്ഡലങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെയും പി.ഡി.പി. പ്രഖ്യാപിച്ചിട്ടുണ്ട്. വഹീദ് പരാ, ഫയാസ് മിര്‍ എന്നിവരാണ് യഥാക്രമം ഇരു മണ്ഡലങ്ങളില്‍നിന്നും ജനവിധി തേടുന്നത്. ഉദ്ദംപുര്‍, ജമ്മു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും പി.ഡി.പി. അറിയിച്ചിട്ടുണ്ട്.

കശ്മീര്‍ താഴ്‌വരയിലെ മൂന്ന് സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പി.ഡി.പി. നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിലെ നാഷണല്‍ കോണ്‍ഫറൻസിന്‍റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പി.ഡി.പിയുടെ നിലപാട് പ്രഖ്യാപനം. മൂന്ന് മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കുകയല്ലാതെ ഒരു മാര്‍ഗവും നാഷണല്‍ കോണ്‍ഗ്രസ് അവശേഷിപ്പിച്ചിട്ടില്ലെന്ന് മുഫ്തി വ്യക്തമാക്കിയിരുന്നു.