വയനാട് ലോക്സഭാമണ്ഡലത്തില്‍ പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ചൊവ്വാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില്‍ റോഡ്ഷോ നടത്തും.
ആനിരാജയ്ക്കുവേണ്ടി എ.ഐ.ടി.യു.സി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറാണ് എത്തുന്നത്. ബത്തേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അവര്‍ പങ്കെടുക്കും.
എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എത്തും. രാഹുല്ഗാന്ധിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ദേശീയനേതാക്കളെത്തുന്നത്.
Content Highlights: loksabha election 2024
Published: 22 Apr 2024, 09:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented