കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമ ഭേദഗതി (സി.എ.എ.) എടുത്തുകളയുമെന്ന് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''മോദി പറയുന്നത് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റെ മാനിഫെസ്റ്റോ ആണെന്നാണ്. സമയം അനുവദിക്കുകയാണെങ്കില്‍ പ്രകടനപത്രികയുമായി ഞാന്‍ താങ്കളുടെ അടുത്തേക്ക് വരാം. പ്രകടനപത്രിക ഏതെങ്കിലും വിഭാഗത്തിനുവേണ്ടി മാത്രമാണെന്ന് അതില്‍ എവിടെയെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ'' -ഖാര്‍ഗെ ചോദിച്ചു.
രാജ്യത്തെ വിഭജിക്കാന്‍ മോദി ഹിന്ദു-മുസ്ലിം എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 100 വേദികളിലാണ് മോദി പ്രസംഗിച്ചത്. ഒരിടത്തും മണിപ്പുരിനെക്കുറിച്ചോ അവിടെ ദുരിതമനുഭവിച്ച സഹോദരിമാരെക്കുറിച്ചോ പറഞ്ഞിട്ടില്ല.
രാഹുല്‍ഗാന്ധി മണിപ്പുരില്‍ പോവുകയും അവിടത്തെ ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്തു.
അഴിമതിക്കാരെ വെളുപ്പിക്കാനുള്ള വലിയ വാഷിങ് മെഷീനാണ് മോദിയുടെയും അമിത് ഷായുടെയും കൈയിലുള്ളത്. ?വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്ന് വന്ന 23 അഴിമതിക്കാരായ നേതാക്കളെ, ഇ.ഡി.യുടെ കേസില്‍പ്പെട്ട വലിയ കോര്‍പ്പറേറ്റുകളെ, കരാറുകാരെ ഒക്കെ മോദി ക്ലീന്‍ ചിറ്റ് നല്‍കി ബി.ജെ.പി.യിലേക്ക് സ്വാഗതംചെയ്യുകയാണ്. എത്രവലിയ അഴിമതി നടത്തിയാലും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ക്ലീനാണെന്നതാണ് അവസ്ഥ.
1989-നുശേഷം െനഹ്റു കുടുംബത്തില്‍നിന്ന് ഒരാളും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ലെങ്കിലും നരേന്ദ്രമോദി നിരന്തരമായി കോണ്‍ഗ്രസിനെയും െനഹ്റു കുടുംബത്തിനെയും വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
രാഹുല്‍ഗാന്ധിയെ മോദിക്ക് ഭയമാണെന്നതാണ് വിമര്‍ശനത്തിന് കാരണം. സോണിയാ ഗാന്ധിയെയും പ്രിയങ്കയെയും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഓരോരുത്തരെയും മോദിക്ക് ഭയമാണ്. അമ്പത്തിനാലിഞ്ച് നെഞ്ചളവുണ്ടെന്നും സിംഹമാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും മോദി ശരിക്കും ഒരു ഭീരുവാണ് -ഖാര്‍ഗെ പറഞ്ഞു.
Content Highlights: mallikarjun kharge, wayanad
Published: 24 Apr 2024, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented