വടകര: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി. ആരോപണ വിധേയനായ ഖാസിമിനൊപ്പം എസ്.പി. ഓഫീസില്‍ എത്തിയാണ് ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിത്.

To advertise here,

വിവാദ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഖാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍. ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു. അതുകൊണ്ടാണ് ഇന്ന് വീണ്ടും എസ്.പിക്ക് പരാതി നല്‍കിയത്.  

ഈ കേസില്‍ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും തന്റെ ഫോണ്‍ വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.