കോഴിക്കോട്: വടകരയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായികൊണ്ടിരിക്കെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്‍എംപി നേതാവ് കെകെ രമ. വടകരയിലെ സിപിഎം സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെകെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'ചിരി മായാതെ മടങ്ങൂ ടീച്ചര്‍, ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ, മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ടെന്ന് കെകെ രമ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ആറ് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വടകര മണ്ഡലത്തില്‍ 72000 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്.
കെകെ രമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ചിരി മായാതെ മടങ്ങൂ ടീച്ചര്‍..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്...
ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ
മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്...
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം...
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ
Content Highlights: kk rema facebook post kk shailaja teacher
Published: 04 Jun 2024, 01:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented