തൃശ്ശൂര്‍: തൃശ്ശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതൊരു അതിശയമെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് കഴിഞ്ഞ ഏപ്രിൽ 21-ന് ശേഷം ഉറഞ്ഞുകൂടിയതാണ്. തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടി തരുന്നത്. താൻ തൃശ്ശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Suresh Gopi Reacts on his performance in thrissur
Published: 04 Jun 2024, 02:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented