തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി ന്യൂസ്- പി മാര്‍ക്ക് അഭിപ്രായസര്‍വ്വേ. ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിര്‍ത്തുമെന്നും ആലത്തൂരും തൃശ്ശൂരും എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വ്വേ പറയുന്നു. രാജ്യത്ത് എന്‍.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍.ഡി.എ മുന്നണി 370 മുതല്‍ 410 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യത്തിന് 110-മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.
ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 10%-ന്റെ വോട്ട് മാര്‍ജിനില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എന്നാല്‍ കോഴിക്കോട് നേരിയ വോട്ട് മാര്‍ജിനിലായിരിക്കും എം കെ രാഘവന്റെ വിജയം. എറണാകുളം മണ്ഡലം ഹൈബി ഈഡന്‍ നിലനിര്‍ത്തും. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കും. തൃശ്ശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ 34% വോട്ടുകള്‍ നേടും. 32% വോട്ടുകളോടെ യു.ഡി.എഫിലെ കെ മുരളീധരന്‍ രണ്ടാമതും 31% വോട്ടുകളോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാമതുമെത്തും.
Also Read
കേരളത്തിലെ 20-മണ്ഡലങ്ങളില്‍ യു.ഡി.എഫ് 14 സീറ്റുകളും എല്‍.ഡി.എഫ് 5 സീറ്റുകളും നേടും. മാവേലിക്കര യു.ഡി.എഫ്-എല്‍.ഡി.എഫ് ബലാബലമെന്നാണ് പ്രവചനം.
ഇടുക്കി
ജോയ്‌സ് ജോര്‍ജ് (LDF)- 38%
ഡീന്‍ കുര്യാക്കോസ്(UDF)-48%
സംഗീത വിശ്വനാഥ്(BDJS)-13%
കോഴിക്കോട്
എളമരം കരീം(LDF)-37%
എം കെ രാഘവന്‍(UDF)-39%
എം ടി രമേശ് (BJP)-22%
എറണാകുളം
കെ ജെ ഷൈന്‍(LDF)-33%
ഹൈബി ഈഡന്‍(UDF)-46%
ബി.ജെ.പി-19%
പൊന്നാനി
എം പി അബ്ദുള്‍ സമദാനി(UDF)-47%
കെ എസ് ഹംസ(LDF)- 30%
നിവേദിത സുബ്രഹ്‌മണ്യന്‍(NDA)-17%
ആലത്തൂര്‍
കെ രാധാകൃഷ്ണന്‍(LDF)-43%
രമ്യ ഹരിദാസ്(UDF)-42%
ബി.ജെ.പി- 13%
തൃശ്ശൂര്‍
വി എസ് സുനില്‍ കുമാര്‍(LDF)-34%
കെ മുരളീധരന്‍(UDF)-32%
സുരേഷ് ഗോപി(NDA)-31%
എന്‍.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേറും
എന്‍.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേറുമെന്ന് മാതൃഭൂമി ന്യൂസ് അഭിപ്രായ സര്‍വ്വേ. എന്‍.ഡി.എ മുന്നണി 370 മുതല്‍ 410 വരെ സീറ്റുകള്‍ നേടും. ഇന്ത്യ മുന്നണി 110-മുതല്‍ 130 വരെ സീറ്റുകള്‍ നേടും. മറ്റു പാര്‍ട്ടികള്‍ 25-മുതല്‍ 40 വരെ സീറ്റുകളും നേടും.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും. 54% പേരാണ് വേണം എന്ന് അഭിപ്രായപ്പെട്ടത്. വേണ്ട എന്ന് 40% അഭിപ്രായപ്പെട്ടു. 6% പേര്‍ക്ക് അഭിപ്രായമില്ല.
പശ്ചിമബംഗാളില്‍ എന്‍.ഡി.എ മുന്നേറ്റമുണ്ടാക്കും
പശ്ചിമ ബംഗാളില്‍ എന്‍.ഡി.എ സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വ്വേ. 18-മുതല്‍ 26-വരെ സീറ്റുകള്‍ എന്‍.ഡി.എ നേടും. അതേ സമയം ഇന്ത്യ സഖ്യം 16-മുതല്‍ 24 സീറ്റുകള്‍ വരെ നേടും.
ED,IT എന്നിവ രാഷ്ട്രീയ ചട്ടുകം
ED,IT എന്നിവ രാഷ്ട്രീയ ചട്ടുകമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെട്ടു. അതേ എന്ന് 49% പേരും അല്ല എന്ന് 29% പേരും അഭിപ്രായപ്പെട്ടു. 22% പേര്‍ക്ക് അഭിപ്രായമില്ല.
ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ തരംഗം
ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ തരംഗമെന്ന് സര്‍വ്വേ. എന്‍.ഡി.എ 68-മുതല്‍ 74 വരെ സീറ്റുകള്‍ നേടും. ഇന്ത്യ മുന്നണി 7-മുതല്‍ 11 വരെ സീറ്റുകളും നേടും.
Content Highlights: Mathrubhumi News Opinion Survey-who will in kerala-loksabha election
Published: 21 Mar 2024, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented