തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോട്ടയം, മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും വടകരയും പാലക്കാടും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും മാതൃഭൂമി-P MARQ അഭിപ്രായ സര്‍വേ ഫലം. മാവേലിക്കരയില്‍ ഇത്തവണ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസാധ്യതയാണ് സര്‍വേ പ്രവചിക്കുന്നത്. ഏഴ് മണ്ഡലങ്ങളിലെ സാധ്യതകളാണ് രണ്ടാംദിനത്തില്‍ പ്രഖ്യാപിച്ചത്.
മാതൃഭൂമി ന്യൂസ് അഭിപ്രായസര്‍വേയില്‍ ആദ്യദിനം സാധ്യത പ്രഖ്യാപിച്ച ഏഴ് മണ്ഡലങ്ങളില്‍ ആറിടത്തും യു.ഡി.എഫിന് അനുകൂലമായിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, കാസര്‍കോട്, ചാലക്കുടി, വയനാട്, കൊല്ലം മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രവചിച്ചത്. കണ്ണൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രവചനം. തൃശ്ശൂര്‍ ഉള്‍പ്പടെ ബാക്കിയുള്ള ആറ് മണ്ഡലങ്ങളിലെ സാധ്യതകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ഇന്ന് ഫലം പ്രവചിച്ച മണ്ഡലങ്ങള്‍:
പത്തനംതിട്ട
ആന്റോ ആന്റണി (UDF) - 33%
തോമസ് ഐസക് (LDF)-31%
അനില്‍ ആന്റണി (NDA)-31%
പാലക്കാട്
എ.വിജയരാഘവന്‍ (LDF)-38%
വി.കെ.ശ്രീകണ്ഠന്‍ (UDF) -36%
സി.കൃഷ്ണകുമാര്‍ (NDA)-24%
ആലപ്പുഴ
കെ.സി.വേണുഗോപാല്‍ (UDF)- 41%
എ.എം.ആരിഫ് (LDF)- 38%
ശോഭാസുരേന്ദ്രന്‍ (NDA)-19%
മലപ്പുറം
ഇ.ടി.മുഹമ്മദ് ബഷീര്‍(UDF) -54%
വി.വസീഫ് (LDF) -31%
എം.അബ്ദുള്‍ സലാം (NDA)-12%
കോട്ടയം
ഫ്രാന്‍സിസ് ജോര്‍ജ് (UDF) -42%
തോമസ് ചാഴിക്കാടന്‍ (LDF) -41%
തുഷാര്‍ വെള്ളാപ്പള്ളി (NDA) 10%
മാവേലിക്കര
കൊടിക്കുന്നില്‍ സുരേഷ് (UDF) -41%
സി.എ.അരുണ്‍കുമാര്‍ (LDF)-41%
ബൈജു കലാശാല (NDA)-16%
വടകര
കെ.കെ.ശൈലജ (LDF)-41%
ഷാഫി പറമ്പില്‍ (UDF) -35%
പ്രഫുല്‍ കൃഷ്ണ (NDA)--22%
മോദി സര്‍ക്കാര്‍ അഴിമതി മുക്തമല്ല
മോദി സര്‍ക്കാര്‍ അഴിമതി മുക്തമല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത കേരളത്തിലെ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്. 70 ശതമാനം ആളുകള്‍ അഴിമതി മുക്തമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതെയെന്ന് 15 ശതമാനം ആളുകള്‍ വ്യക്തമാക്കി.
ഇന്ത്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കില്ല
ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് കേരളത്തില്‍ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നതെന്ന് സര്‍വേ പറയുന്നു. 67 ശതമാനം ആളുകള്‍ ഈ അഭിപ്രായം പങ്കുവെച്ചപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് 19 ശതമാനം ആളുകളുടെ അഭിപ്രായം. 14 ശതമാനംപേര്‍ക്ക് ഒരു അഭിപ്രായവുമില്ല.
Content Highlights: Mathrubhumi News Opinion Survey-who will in kerala-loksabha election
Published: 20 Mar 2024, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented