തൊടുപുഴ: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ജോയ്‌സ് ജോർജിനെതിരേ യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചു.
പൗരത്വനിയമ ഭേദഗതിയെ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് എതിർത്തില്ലെന്നും അനുകൂലിച്ച് വോട്ട് ചെയ്തെന്നുമാണ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിൽ പോസ്റ്റുചെയ്ത വീഡിയോയിൽ ജോയ്‌സ് ജോർജ് പറഞ്ഞത്.
നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ താൻ അതിനെ എതിർത്തു വോട്ടുചെയ്തുവെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പാർലമെന്റിൽ എതിർത്ത് വോട്ടുചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഡീൻ കുര്യാക്കോസ് പരാതി നൽകി.
പൗരത്വനിയമം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ്‌സ്റ്റാൻഡിൽ പാതിരാ സമരാഗ്നി എന്നപേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹത്തിനെതിരേയാണ് ജോയ്‌സ് ജോർജ് വീഡിയോ പോസ്റ്റുചെയ്തത്.
ആരോപണം പിൻവലിച്ച് 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ അഭിഭാഷകൻ റെജി ജി. നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
Content Highlights: Dean Kuriakose sent notice against Joyce
Published: 27 Mar 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented