
ബിഹാറില്‍ മുഖ്യമായും ജാതിരാഷ്ട്രീയം മാത്രമാണ് കാണുന്നത്. എന്താണ് ബിഹാറിലെ യഥാര്‍ഥ വികസന വിഷയങ്ങള്‍
കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജാതി സര്‍വേയും സാമൂഹിക സാമ്പത്തിക സര്‍വേയും നടത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2015 മുതല്‍ നിതീഷ് കുമാറാണ് ഇവിടെ അധികാരത്തില്‍. ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍, സര്‍വേയില്‍ പറയുന്നത് ബിഹാറിലെ മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ക്കും മാസവരുമാനം 10,000 രൂപയില്‍ താഴെയാണെന്നാണ്. വികസനം പാവങ്ങളിലേക്ക് എത്തിയിട്ടില്ല. ദാരിദ്ര്യം എങ്ങനെ ഇല്ലാതാക്കും എന്നതാണ് മുഖ്യ പ്രശ്‌നം. ദാരിദ്ര്യം ഇല്ലാതാക്കാന്‍ തൊഴിലും വരുമാനവും കൂട്ടണം. ജാതിയാണ് ബിഹാറിലെ മറ്റൊരു പ്രശ്‌നം.
ഞങ്ങള്‍ക്ക് ഭോജ്പുരില്‍ ഒരു ദളിത് എം.എല്‍.എ. ഉണ്ടായിരുന്നു. മനോജ് മഞ്ജില്‍. വിദ്യാഭ്യാസം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജന്‍ഡ. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹം റോഡരികില്‍ സ്‌കൂള്‍ നടത്തി. എന്നാല്‍, പത്തുവര്‍ഷം മുമ്പുള്ള ഒരു കള്ളക്കേസില്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തു ശിക്ഷിച്ചു. അദ്ദേഹത്തിന്റെ എം.എല്‍.എ. സ്ഥാനം പോയി. ഒരു ദളിത് എപ്പോഴെങ്കിലും മുന്നോട്ടുവന്ന് ശബ്ദമുയര്‍ത്തിയാല്‍ ഇതാണ് ഗതി.
ഇത്രയധികം ജാതിരാഷ്ട്രീയമുള്ള ബിഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എങ്ങനെ നിലനില്‍ക്കാനാവും
തുല്യത എന്നതിനെ ചിലര്‍ ജാതി അടിസ്ഥാനത്തില്‍ മാത്രമാണ് കാണുന്നത്. അംബേദ്കറിനെപ്പോലും ദളിത് ഐക്കണായിമാത്രം കാണുന്നു. സംവരണം കൊടുത്തയാള്‍ എന്നതിലേക്ക് ചുരുക്കുന്നു. സംവരണം തന്നെ ഇപ്പോള്‍ ലക്ഷ്യം നിര്‍വഹിക്കാനാവാത്തതായി. കാരണം, സ്വകാര്യ മേഖലയില്‍ അതില്ലല്ലോ. സംവരണം വേണ്ടതുതന്നെ, പക്ഷേ, അതോടൊപ്പം സാമൂഹികപരിവര്‍ത്തനമാണ് അംബേദ്കര്‍ വിഭാവനംചെയ്തത്.
സി.പി.ഐ. എം.എലിന് ശക്തി വര്‍ദ്ധിച്ചുവരുകയാണല്ലോ?
പാര്‍ട്ടിക്കിപ്പോള്‍ 12 എം.എല്‍.എ.മാരുണ്ടിവിടെ. തിരഞ്ഞെടുപ്പുരംഗം കൂടുതല്‍ ധ്രുവീകരിക്കപ്പെടുന്നു. ബി.ജെ.പി. അതുപയോഗിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്. ആര്‍.ജെ.ഡി.ക്കും കോണ്‍ഗ്രസിനുമൊപ്പമുള്ള കൂട്ടുകെട്ട് സ്വാഭാവികമൊന്നുമല്ല. രാഷ്ട്രീയസാഹചര്യംകൊണ്ട് ആവശ്യമായിത്തീര്‍ന്നതാണ്. മോദിസര്‍ക്കാരിനെ താഴെയിറക്കി ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനുയോജ്യമാണോ?
ഒരിക്കലുമല്ല. ജനാധിപത്യത്തിനും അനുയോജ്യമല്ല. അതിനാല്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമാണിത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ പ്രതീക്ഷകള്‍ എന്താണ്
ഞാന്‍ പ്രവചനങ്ങള്‍ക്കില്ല. താഴെത്തട്ടില്‍ ജനങ്ങള്‍ വളരെ രോഷാകുലരാണ്. പത്തുവര്‍ഷത്തെ മോദിഭരണം ദുരന്തമായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ കാണുന്നു
കേരളവും തമിഴ്‌നാടും നോക്കുമ്പോള്‍ ഞാന്‍ കാണുന്ന ഒരേയൊരു നല്ല കാര്യം ബി.ജെ.പി.യെ വളര്‍ത്താത്തതാണ്. ബി.ജെ.പി.ക്ക് ഉത്തരേന്ത്യയിലേതുപോലെ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ സാധിക്കുന്നില്ല. ബി.ജെ.പി. അവിടെ വിജയിക്കില്ല. രാജ്യം മുഴുവനും ഇക്കാര്യത്തില്‍ കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. സാമൂഹിക നീതി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയിലും കേരളം മാതൃകയാണ്.
Content Highlights: interview with deepanker battacharya
Published: 01 Apr 2024, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented