
തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാമോ
തിരഞ്ഞെടുപ്പുണ്ട്. പക്ഷേ, ഇവിടെ സാഹചര്യം മോശമാണ്. ഭയത്തിന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. 2018-ല്‍ ഇടതുസര്‍ക്കാര്‍ പോയി ബി.ജെ.പി. വന്നു. അന്നുമുതല്‍ ഇവിടെ ഒരു തിരഞ്ഞെടുപ്പും സ്വതന്ത്രവും ഭയരഹിതവുമായി നടത്താന്‍ അവര്‍ അനുവദിച്ചിട്ടില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 864 ഇടത്ത് ബൂത്തുപിടിത്തം നടന്നു. 168 ബൂത്തില്‍ റീപോള്‍ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും നിങ്ങളുടെ കൊടികളും ബോര്‍ഡുകളും ഒന്നും കാര്യമായി കാണുന്നില്ലല്ലോ
ബോര്‍ഡുകള്‍ പോയിട്ട് ഒരു കൊടിപോലും നാട്ടാന്‍ ബി.ജെ.പി. അനുവദിക്കുന്നില്ല. കെട്ടിയാല്‍ അപ്പോള്‍ തന്നെ എടുത്തുകൊണ്ടുപോകും. ഞങ്ങളുടെ പ്രവര്‍ത്തകരാണ് കൊടികെട്ടുന്നതും ബോര്‍ഡ് സ്ഥാപിക്കുന്നതുമൊക്കെ. ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തകരല്ല തൊഴിലാളികളാണ് പ്രചാരണസാമഗ്രികള്‍ സ്ഥാപിക്കുന്നതൊക്കെ. കൊടിനശിപ്പിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പോലീസും ഒന്നും ചെയ്യുന്നില്ല. എന്നിരുന്നാലും ഞങ്ങള്‍ മുന്നോട്ടുപോകുകയാണ്. കൊടികളിലല്ലല്ലോ കാര്യം.
കോണ്ഗ്രസിനുനേരേ സി.പി.എമ്മിന്റെ കാലത്ത് ഒരുപാട് അന്യായങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നിട്ടും അവര്‍ അതു മറന്നുവെന്നും ബി.ജെ.പി. ആരോപിക്കുന്നു
ഏതെങ്കിലും ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്ന ആവേശത്തില്‍ ചിലപ്പോള്‍ ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ഇവിടത്തെ രാഷ്ട്രീയസംസ്കാരമല്ല. സമ്പൂര്‍ണ ഗുണ്ടായിസമാണ്. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പൊതുയോഗം നടത്താന്‍ മൈക്കുകെട്ടാന്പോലും അനുവദിച്ചില്ല. ഒടുവില്‍ പ്രചാരണവാഹനത്തിലുള്ള മൈക്ക് ഉപയോഗിക്കേണ്ടിവന്നു. മുന്മുഖ്യമന്ത്രിക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടേത് പറയാനുണ്ടോ. സി.പി.എമ്മിന്റെകാലത്ത് തിരഞ്ഞെടുപ്പ് ദിവസം കുറച്ചു പ്രശ്നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇന്ന് വര്‍ഷം മുഴുവന്‍ സംഘര്‍ഷത്തിന്റെ സാഹചര്യമാണ്. ഗുണ്ടകള്‍ ഭീകരഭരണം നടത്തുകയാണ്. പോളിങ് സ്റ്റേഷന് സമ്പൂര്‍ണമായി കീഴടക്കും. എതിര്‍പാര്‍ട്ടിയുടെ ഏജന്റിന് ആദ്യം പണം വാഗ്ദാനംചെയ്യും. അതിനുവഴങ്ങുന്നില്ലെങ്കില് കൊന്നുകളയുന്നതാണ് രീതി.
വോട്ട് കൈമാറ്റം താഴേത്തട്ടില്‍ കൃത്യമായി നടന്നില്ല എന്ന് സി.പി.എമ്മിന് പരാതിയുണ്ട്
അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഇത്തവണ ഞങ്ങളുടെ പ്രവര്‍ത്തകര്‍ സന്തുഷ്ടരാണ്. സീറ്റുകള്‍ തുല്യമായി പങ്കിട്ടു. സഹോദരങ്ങളെപ്പോലെയാണ് ഇവിടെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ദേശീയനേതാക്കള്‍ ആരെങ്കിലും വരുന്നുണ്ടോ, പ്രചാരണത്തിന്
ശ്രമിക്കുന്നുണ്ട്. പ്രിയങ്കാഗാന്ധിയെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ മറ്റൊരു സാഹചര്യമാണ്. രാഹുല്‍ഗാന്ധി സി.പി.ഐ.ക്കെതിരേയാണ് മത്സരിക്കുന്നത്.
അവിടെനിന്ന് ആരുജയിച്ചാലും ഇന്ത്യമുന്നണിയാണ്. അതുകൊണ്ട് പ്രശ്നമില്ല.
Content Highlights: interview with congress tripura state chief ashish kumar saha
Published: 11 Apr 2024, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented