
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര് ആലം, ദേശീയ വക്താവ് പവന് ഖേര എന്നിവര്‍ ചേര്‍ന്ന് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെ.എം.എം. ടിക്കറ്റില്‍ എം.എല്‍.എയായിരുന്നു. ജെ.എം.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്തോയുടെ മകനാണ് ജയ്പ്രകാശ് ഭായ് പട്ടേല്‍. തന്റെ പിതാവിന്റെ ആശയങ്ങള്‍ എന്‍.ഡി.എയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് ബി.ജ.പി. വിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്, സംസ്ഥാനത്തെക്കുറിച്ച് പിതാവിനുണ്ടായിരുന്ന സ്വപ്നങ്ങള്‍ സഫലീകരിക്കാനാണെന്നും പട്ടേല്‍ പറഞ്ഞു. ഹസാരിബാഗ് ലോക്സഭ മണ്ഡലത്തില്‍നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.
Content Highlights: Jharkhand BJP MLA Jai Prakash Bhai Patel joins Congress
Published: 20 Mar 2024, 01:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented