ചേർത്തല: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ എൻ.ഡി.എയിലേക്കു സ്വാഗതം ചെയ്ത് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.

To advertise here,

സുധാകരൻ തയ്യാറായാൽ എൻ.ഡി.എ. വാതിൽ തുറന്നിടുമെന്നും ചർച്ചയ്ക്കു താൻ മുൻകൈ എടുക്കുമെന്നും എൻ.ഡി.എ. സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന എക്സിക്യുട്ടീവിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.