പത്തനംതിട്ട: റാന്നിയിലെ പോളിങ്ങിൽ വന്ന കുറവിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണന് വിമർശനം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയ് മാത്യു
ആണ് ഫേയ്സ്ബുക്കിൽ വിമർശനക്കുറിപ്പ് പങ്കുവെച്ചത്. പി.എസ്.സി. മുൻ അംഗം കൂടിയാണ് റോഷൻ റോയ്.

To advertise here,

സംസ്ഥാനത്തെ ഏറ്റവും കുറവ് പോളിങ് റാന്നി മണ്ഡലത്തിലാണെന്നും ഇതിന് കാരണം റാന്നിക്കാർ അല്ലാത്ത സ്ഥാനാർഥികളാണെന്നും പോസ്റ്റിൽ പറയുന്നു. റാന്നിയിൽ ഗതാഗത സൗകര്യം കുറവെന്നും പോസ്റ്റിൽ വിമർശിക്കുന്നു. പോളിങ് കുറയാനുള്ള ഏഴ് കാരണങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

സംസ്ഥാനത്തെ ഏറ്റവും കുറവ് പോളിംഗ് റാന്നി മണ്ഡലത്തിൽ -68.98% എന്തായിരിക്കും റാന്നിയിൽ പോളിംഗ് കുറയുവാനുള്ള കാരണങ്ങൾ?

  1. ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം.
  2. പോളിംഗ് സ്റ്റേഷൻ ദൂരം, ഗതാഗത അസൗകര്യം, കാലാവസ്ഥ, ജോലി ദിവസം, ആരോഗ്യ പ്രശ്നങ്ങൾ
  3. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസത കുറവ്
  4. രാഷ്ട്രീയത്തോടുള്ള വിരക്തി
  5. സ്ഥാനാർഥികളോടുള്ള താല്പര്യക്കുറവ്
  6. റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ
  7. ബോധ വൽക്കരണത്തിന്റെ കുറവ്.